play-sharp-fill
2024 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം “എൻറെ ആരോഗ്യം എൻറെ അവകാശം”

2024 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം “എൻറെ ആരോഗ്യം എൻറെ അവകാശം”

ഡൽഹി : “എന്‍റെ ആരോഗ്യം എന്‍റെ അവകാശം” എന്നതാണ് 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ലോകാരോഗ്യ ദിനാചരണം നടത്തുന്നത്.2023 ലെ പ്രമേയം ‘എല്ലാവർക്കും ആരോഗ്യം’ എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശം’എന്നതാണ്. ഈ ആപ്തവാക്യത്തിന് കുറേകൂടി കരുത്തുണ്ട്. അവകാശം നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ സ്ഥാപക ദിനമായും ഈ ദിനം ആചരിക്കുന്നു.

2024 ഏപ്രില്‍ 7ന് ലോകാരോഗ്യദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ 76 -ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.