കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ; കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു .
കോട്ടയം : കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പാർട്ടിയിൽ നിന്ന് രജിവച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഞ്ഞക്കടമ്പൻ രാജിവച്ചിട്ടുണ്ട്.
മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് അദ്ദേഹം പറയുന്നത്.പാർട്ടിയുടെ ഭാഗത്ത് നിന്നും തന്നെ ഒഴിവാക്കുന്ന രീതിയിൽ ഉള്ള നടപടികൾ സ്വീകരിച്ചു. സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പോലും തന്നെ ഒഴിവാക്കുകയായിരുന്നു.
പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് എല്ലാം വിട്ടുമാറുകയാണ്. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ല എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.നേരത്തെ കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാകാൻ താല്പര്യമുണ്ടെന്ന് സജി മഞ്ഞകടമ്പിൽ അറിയിച്ചത് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന്റെ ബാക്കിയെന്നോണം ആണ് കോട്ടയത്തെ രാഷ്ട്രീയം ഈ രാജിയെ കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group