പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിക്കെതിരെ നാല് വർഷത്തത്തോളം ലൈംഗികാതിക്രമം; പരാതിയില്‍ യുവാവ് അറസ്റ്റില്‍
മാനന്തവാടി: പ്രായപൂർത്തിയാവാത്ത യാവാത്ത കുട്ടിക്കെതിരെ നാല് വർഷത്തോളമായി ലൈംഗികാതിക്രമം, പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്.
കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയായ ഷഫീഖ് മുൻ കാലങ്ങളിൽ കാഞ്ചാവ് കേസിലും മറ്റും ഉൾപ്പെട്ടിട്ടുണ്ട്. 2020 മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, സ്വർണ്ണം പണവും ആക്രമിച്ച് കൈക്കലാതായും പരാതി ഉണ്ട്.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിന്റോ എന്നിവരും അന്വേഷണത്തിന് നേർത്വത്വം നൽകിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0