പാനൂര്‍ ബോംബ് സ്‌ഫോടനം ; നിർമാണ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍

പാനൂര്‍ ബോംബ് സ്‌ഫോടനം ; നിർമാണ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെ പാലക്കാട് നിന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കണ്ണൂരിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു അതിനു പിന്നാലെയാണ് അറസ്റ്റ്.

 

ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്. ഇവരെ കൂടാതെ ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയ പത്ത് പേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിന്റെ തുടക്കം മുതലുള്ള ആസൂത്രണ ഘട്ടങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

നിസാര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം ബോംബ് രാഷ്ട്രീയത്തിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഇന്ന് പാനൂരില്‍ സമാധാന സന്ദേശയാത്ര നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group