
കൊച്ചി: മഴക്കാലം അടുത്തെത്തുമ്പോള്‍ നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ ആവർത്തിക്കാതിരിക്കാനായി ശക്തമായ ഇടപെടലുമായി ഹൈക്കോടതി.
കനാലുകളിലും ഓടകളിലും നിന്നുമുള്ള ചെളിയും മാലിന്യവും നീക്കം ചെയ്താല്‍ അത് മണിക്കൂറുകള്‍ക്കകം തന്നെ മാറ്റണമെന്നും, കനാലുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് കർശനമായി തടയണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ച ഹർജിയിലാണ് ഈ നിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. കനാലുകളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂർത്തിയാക്കണമെന്ന് കോടതി പ്രത്യേകമായി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചു.



