സിമന്‍റ് ഇറക്കാന്‍ ചുമട്ടുതൊഴിലാളികളെ വിളിച്ചില്ല; പിക്കപ് വാന്‍ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ടുവെന്ന് പരാതി
സ്വന്തം ലേഖിക
കാസര്‍കോട്: ചെറുവത്തൂരില്‍ സിമന്‍റ് ഇറക്കാന്‍ വിളിക്കാത്തതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ ചുമട്ടുതൊഴിലാളികള്‍ വാന്‍ തടഞ്ഞുനിര്‍ത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി.
ചെറുവത്തൂര്‍ മുഗള്‍ സ്റ്റീല്‍ ഏജന്‍സീസ് ഉടമ പി. അബ്ദുള്‍ റഹൂഫാണ് പരാതിപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻപത് ചാക്ക് സിമന്‍റില്‍ പതിനഞ്ച് ചാക്ക് ഗാര്‍ഹിക ആവശ്യത്തിനായി കുഞ്ഞികൃഷ്ണന്‍ എന്ന ആളുടെ സൈറ്റില്‍ ഇറക്കിയിരുന്നു.
തൊഴിലാളികള്‍ വേണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംഭവം.
എന്നാല്‍, ബാക്കി സിമന്‍റ് പയ്യങ്കിയില്‍ ഇറക്കാന്‍ കൊണ്ടു പോകുന്നതിനിടെ പിന്നാലെ എത്തിയ ചുമട്ടുതൊഴിലാളികള്‍ വണ്ടി നിര്‍ത്തിച്ച് വാനിന്‍റെ നാല് ടയറിലെയും കാറ്റ് അഴിച്ചുവിടുകയായിരുന്നു. കച്ചവടം ചെയ്യാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ഉടമ പരാതി നല്‍കിയത്.
Third Eye News Live
0