നാല് ദോശയ്ക്കും കറിക്കും അഞ്ഞൂറ് രൂപ; എന്നിട്ടും കടയിൽ തിരക്കോട് തിരക്ക്; തട്ടുകടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ  ഗുണ്ടാത്തലവന്‍ പിടിയിലായത് ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കുന്നതിനിടെ;  ലഹരിസംഘത്തില്‍ സ്ത്രീകളും കുട്ടികളും

നാല് ദോശയ്ക്കും കറിക്കും അഞ്ഞൂറ് രൂപ; എന്നിട്ടും കടയിൽ തിരക്കോട് തിരക്ക്; തട്ടുകടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ ഗുണ്ടാത്തലവന്‍ പിടിയിലായത് ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കുന്നതിനിടെ; ലഹരിസംഘത്തില്‍ സ്ത്രീകളും കുട്ടികളും

സ്വന്തം ലേഖിക

ആലപ്പുഴ: ദോശയ്‌ക്കൊപ്പം കഞ്ചാവ് വിറ്റ യുവാവ്, ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി.

ആലപ്പുഴ ചാരുംമൂട്ടില്‍ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയുമാണ് പോലീസിന്റെ പിടിയിലായത്. രണ്ടു കിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു ഷൈജു ഖാനും സംഘവും. ചാരും മൂട് എസ് സ്വകയര്‍ ബാറിന് സമീപത്തായിരുന്നു ഇയാളുടെ കട. നാല് ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്‌സലിന് ഇയാള്‍ അഞ്ഞൂറ് രൂപയായിരുന്നു ഇടാക്കിയിരുന്നത്. എന്നിട്ടും കടയില്‍ തിരക്കോട് തിരക്കായിരുന്നു.

ഇതിന് പിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന.

ഷൈജു ഖാനില്‍ നിന്ന് കഞ്ചാവ് വാങ്ങിയ ഒരാളെ മാവേലിക്കരയില്‍ നിന്ന് എക്‌സൈസ് പിടികൂടിയതോടെയാണ് കള്ളിപ്പൊളിഞ്ഞത്. തട്ടുകട പൊളിച്ച്‌ ഒളിവില്‍ പോയ ഷൈജുഖാന്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടി.

അങ്ങനെയാണ് ശൂരനാടുള്ള ഐസ്‌ക്രീം കച്ചവടക്കാരനായ ഗോപകുമാറിനെ പരിചയപ്പെട്ടത്.
ഇയാളോടൊപ്പം ചേര്‍ന്ന് ഉത്സവപ്പറമ്പില്‍ ഐസ്‌ക്രീം വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു.

ഇത്തരത്തില്‍ കഞ്ചാവ് വില്‍ക്കാന്‍ പോകുന്ന വഴിക്കാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്. ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ഇയാള്‍ ലഹരിക്കടിമകളായ യുവാക്കളെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളും സ്‌കൂള്‍ കുട്ടികളും ഇയാളുടെ ലഹരിസംഘത്തിലെ കണ്ണികളാണെന്നാണ് വിവരം.