play-sharp-fill
തിരുനക്കരയിൽ ഇന്ന് തൃക്കൊടിയേറ്റ്; 8 മണിക്ക് പൊതുസമ്മേളനം;  9.30 ന് പിന്നണി ഗായകൻ വിധു പ്രതാപിന്റെ ഗാനമേള; ഉൽസവ ലഹരിയിൽ നഗരം; ഗാനമേള സ്പോൺസർ ചെയ്യുന്നത് അച്ചായൻസ് ഗോൾഡ് ടോണി

തിരുനക്കരയിൽ ഇന്ന് തൃക്കൊടിയേറ്റ്; 8 മണിക്ക് പൊതുസമ്മേളനം; 9.30 ന് പിന്നണി ഗായകൻ വിധു പ്രതാപിന്റെ ഗാനമേള; ഉൽസവ ലഹരിയിൽ നഗരം; ഗാനമേള സ്പോൺസർ ചെയ്യുന്നത് അച്ചായൻസ് ഗോൾഡ് ടോണി

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും.

തൃക്കൊടിയേറ്റ് ദിനമായ ഇന്ന് മുതൽ പത്തു ദിവസം നഗരം ഇനി ഉത്സവത്തിമർപ്പിലാറാടും

വിനോദ വ്യാപാരമേള നടക്കുന്ന തിരുനക്കരമൈതാനത്ത് യന്ത്രത്തൊട്ടിലും, ആകാശ ഊഞ്ഞാലുമടക്കം നിരന്നു കഴിഞ്ഞു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 7ന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 8 ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ അദ്ധ്യക്ഷത വഹിക്കും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും പ്രശസ്ത വ്യക്തികളെ ആദരിക്കലും നടത്തും. സിനിമാതാരം മനോജ് കെ.ജയന്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സുവനീറിന്റെ പ്രകാശനം നഗരസഭ വൈസ് ചെയര്‍മാന്‍ ബി.ഗോപകുമാര്‍ നിര്‍വഹിക്കും. 9.30 ന് ചലച്ചിത്ര പിന്നണി ഗായകന്‍ വിധു പ്രതാപ് നയിക്കുന്ന ഗാനമേള. 21 നാണ് 22 ആനകള്‍ അണിനിരക്കുന്ന തിരുനക്കരപൂരം.

22 ന് വലിയവിളക്ക്. 24 ന് ആറാട്ട്. രണ്ടാം ഉത്സവം മുതല്‍ പള്ളിവേട്ട വരെ ഉത്സവബലിദര്‍ശനം. അഞ്ചാം ഉത്സവം മുതല്‍ പള്ളിവേട്ട ദിവസം വരെ വൈകിട്ട് 6 മുതല്‍ വേല,സേവ. ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഉത്സവപരിപാടികളില്‍ ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കും.