ഹസീന സയിദിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്; നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍

Spread the love

ചെന്നൈ: തമിഴ്നാട് മഹിള കോണ്‍ഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദിനെ പുറത്താക്കി കോണ്‍ഗ്രസ്.
പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്കാണ് നടപടി.

video
play-sharp-fill

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസീന സയിദ് പദവി രാജി വെച്ചത്. കെ.സി. വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ച ഹസീന സയിദ് രംഗത്തെത്തിയിരുന്നു.
കെ സി ക്ക് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടില്‍ വിജയ് യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു.

ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തില്‍ ഇതേചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ ഗാന്ധി പങ്കെടുത്ത സിഇസി യോഗത്തില്‍ ധാരണയിലെത്തിയ സ്ഥാനാർത്ഥിപട്ടിക, കെ.സി. ഇടപെട്ട് അട്ടിമറിച്ചെന്നും ഹസീന ആരോപിച്ചു.