ആശ്വാസമാകുമോ..? ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും; ഇടിമിന്നലിനും സാധ്യത

ആശ്വാസമാകുമോ..? ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും; ഇടിമിന്നലിനും സാധ്യത

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും.

വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്.40 ഡിഗ്രി സെല്‍ഷ്യസ്.