സംസ്ഥാനത്ത് ഇന്ന് (15/03/2022)സ്വർണവിലയിൽ ഇടിവ് ; 80 രൂപ കുറഞ്ഞു പവന് 42,440 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,440 രൂപയായി.  ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 75 രൂപ വർദ്ധിച്ചിരുന്നു. വിപണിയിലെ വില 5305 രൂപയാണ്. ഒരു […]

നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം; പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ; സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം; പ്രതിഷേധം തടഞ്ഞ വാച്ച് ആൻഡ് വാർഡ് തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്‌തെന്നും ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാൻ വാച്ച് ആന്റ് വാർഡ് എത്തിയതോടെ ബഹളമായി. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. സ്പീക്കർ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും ഓഫീസിന് […]

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ…! ചരിത്ര നേട്ടവുമായി ഡൽഹി എയിംസ്; ശസ്ത്രക്രിയ പൂർത്തിയാക്കിയത് 90 സെക്കൻഡിനുള്ളിൽ

സ്വന്തം ലേഖകൻ ദില്ലി: ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ചരിത്ര നേട്ടവുമായി ദില്ലി എയിംസ്. വെറും 90 സെക്കൻഡിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്.അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ വയറ്റില് സൂചി കയറ്റിയായിരുന്നു ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നു.നാലാമതും ​ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന് ഹൃദയ പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി.ഇതോടെയാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്തി […]

ജി 20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു; പരിസ്ഥിതി സൗഹൃദപരമായ ഒരുക്കങ്ങൾ; മുളകൾ പാകിയ കവാടങ്ങളാണ് പ്രധാന ആകർഷണം

സ്വന്തം ലേഖകൻ കുമരകം: ജി–20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർ സ്കേപ് കൺവൻഷൻ സെന്ററിലേക്കുള്ള പ്രവേശന കവാടം മുതൽ പരിസ്ഥിതി സൗഹൃദപരമായാണ് നിർമിച്ചിരിക്കുന്നത്. കവാടം പൂർണമായും നാടൻ മുള ഉപയോഗിച്ചാണു നിർമിക്കുന്നത്. പാലത്തിന്റെ കൈവരികളും മുളകൾ കൊണ്ടു മനോഹരമാക്കിയിട്ടുണ്ട്. സെന്ററിന്റെ സീലിംഗ് ഉൾപ്പടെ മുളകൾ പാകി ഭംഗിയാക്കി.ചുവരുകളുടെ ഉൾഭാഗത്ത് ചണമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബ്ദ നിയന്ത്രണ സംവിധാനവും ദീപാലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദപരമായാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിന്റെ പരിസരമാകെ പ്രത്യേക തരം പുല്ലും ചെടികളും നട്ടു മോടി കൂട്ടിയിട്ടുണ്ട്. മുളകൾ 25 വർഷം കേടുകൂടാതെ […]

പതിനേഴുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ; ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളുടെ ആരോപണം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ, സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തത് കൊണ്ടാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അടുപ്പത്തിലായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ […]

സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയെ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ജാതിപ്പേര് വിളിച്ച് കളിയാക്കി; വസ്ത്രം വലിച്ച് കീറാനും ശ്രമം; അടിമാലിയിൽ സഹപ്രവർത്തകനെതിരെ പരാതിയുമായി അധ്യാപിക

സ്വന്തം ലേഖകൻ അടിമാലി: സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയെ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി. കഅടിമാലി ഇരുമ്പുപാലം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി. എം. ഷമീമിനെതിരെയാണു പരാതി നല്കിരിക്കുന്നത്. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചതിനും പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് അധ്യാപകൻ ഒളിവിലാണ്. ക്ലാസിനിടെ വിദ്യാർഥികൾ കണ്ടുനിൽക്കെ, തന്നെ […]

ഇടക്കുന്നത് ‘ ഇടഞ്ഞ ‘ പോത്തിനെ പിടികൂടി; പോത്തിന് ആയിരം കിലോഗ്രാമോളം ഭാരം; ടൈഗർ റിസേർവിലെ വനമേഖലയിൽ എത്തിച്ചു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്തെ ജനവാസ മേഖലയെ 15 ദിവസമായി ഭീതിയിലാഴ്ത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. പോത്തിനെ മയക്കുവെടി വെച്ച് ശേഷം പെരിയാർ ടൈഗർ റിസർവിലെ തേക്കടി വനമേഖലയിൽ എത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു തുടങ്ങിയ ശ്രമം ഫലം കണ്ടത് ഇന്നലെ വൈകിട്ട് നാലോടെയാണ്. പേഴക്കല്ലു ഭാഗത്താണ് പോത്തിനെ വെടിവച്ചു വീഴ്ത്തിയത്. 3 ഡോസ് മരുന്നു പ്രയോഗിച്ചതോടെയാണു കാട്ടുപോത്തിനെ വീഴ്ത്താൻ കഴിഞ്ഞത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അനുരാജാണു വെടിവച്ചത്. വാഹനം എത്താൻ കഴിയാത്ത പറമ്പിൽ നിന്നു പോത്തിനെ മണ്ണുമാന്തി യന്ത്രത്തിലാണ് റോഡിലേക്ക് എത്തിച്ചത്. […]

‘ചെറുത്തുനില്‍പ്പിന്‍റെ ഒരാണ്ട് ‘; മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരത്തിൻ്റെ ഒന്നാം വാര്‍ഷികം 17ന്

സ്വന്തം ലേഖകൻ മാടപ്പള്ളി: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ശക്തമായ ജനകീയ പ്രക്ഷോഭമാണ് സിൽവർ ലൈൻ അതിവേഗ റെയിൽവേ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.അതിൽ ഏറെ ശ്രദ്ധ നേടിയ പ്രക്ഷോഭമായിരുന്നു മാടപ്പള്ളിയിലേത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഐതിഹാസികമായ ഈ ചെറുത്തുനില്‍പ്പ് സമരത്തിന്‍റെ ഒന്നാം വാര്‍ഷികം 17ന് നടക്കും. അന്നു രാവിലെ 10 മുതല്‍ 12 വരെ മാടപ്പള്ളി സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധ സംഗമം നടത്തും. സമരപ്പന്തലില്‍ നടന്നുവരുന്ന സത്യഗ്രഹസമരത്തിന്‍റെ 332-ാം ദിവസം കൂടിയാണിത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം […]

സ്ത്രീകൾക്കായി ഷീ ലോഡ്ജ് ആരംഭിച്ചു; നഗരത്തിലെ സ്ത്രീകൾക്ക് താമസത്തിനുള്ള ആദ്യ സംരംഭം; ആശംസ അറിയിച്ചു നേതാക്കൾ

സ്വന്തം ലേഖകൻ ചങ്ങനാശേരി: നഗരപരിധിയിൽ രാത്രി കാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് തല ചായ്ക്കുന്നതിനായി നഗരസഭാ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ‘ഷീ ലോഡ്ജ്’ ആരംഭിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് ഉദ്ഘാടനം കർമം നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ബെന്നി ജോസഫ്, സ്ഥിരസമിതി അധ്യക്ഷരായ എൽസമ്മ ജോബ്, കുഞ്ഞുമോൾ സാബു, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, കൗൺസിലർ സന്തോഷ് ആന്റണി, റവന്യു ഓഫിസർ മനോജ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. 300 രൂപ ദിവസ വാടകയും കൂടാതെ സർവീസ് ചാർജും ഈടാക്കും.

ഗാനമേളക്കിടെ യുവാവിന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ നേമം: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറിൽ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്കൂളിനു സമീപം ശങ്കർനഗറിൽ പ്രേംകുമാർ-ലത ദമ്പതിമാരുടെ മകൻ ഇന്ദ്രജിത്താ(ജിത്തു- 23)ണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ദ്രജിത്ത് കിണറിൽ വീണതറിഞ്ഞ് രക്ഷിയ്ക്കാനിറങ്ങിയ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിലിനെ (30) ഗുരുതര പരിക്കുകളോടെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടക്കിയ സംഭവം ഉണ്ടായത്. മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗാനമേളയ്ക്ക് […]