
കുമരകം: കുമരകം മാസ്റ്റേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ലീഗ് (KMCL) രണ്ടാം സീസൺ മെയ് 8, 9, 10 തീയതികളിൽ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 12 ടീമുകളിലായി 180 താരങ്ങളാണ് അണിനിരക്കുന്നത്.
മെയ് 7-ന് വൈകുന്നേരം റോഡ് ഷോയും മ്യൂസിക് നൈറ്റും ടൂർണമെന്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന മത്സരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.വിവരങ്ങൾക്ക്: 9746935243, 7907960065, 9496801431



