സീനിയർ ചേംബർ ഇൻറർനാഷണൽ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി.

Spread the love

വൈക്കം: സീനിയർ ചേംബർ ഇൻറർനാഷണൽ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി. പരുത്തുമുടിറോട്ടറി ഭവനിൽ നടന്ന സ്ഥാനാരോഹണ യോഗംസീനിയർ ചേമ്പർ ഇൻറർനാഷണൽ നാഷണൽ പ്രസിഡൻ്റ് എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

മുൻ വെക്കം ലീജിയൻ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡൻ്റായി അഡ്വ. എം.പി. മുരളീധരൻ, സെക്രട്ടറിയായി ശിവപ്രസാദ് പിള്ളേച്ചൻസ്, വൈസ് പ്രസിഡൻ്റായി രാജേന്ദ്രൻ ,ട്രഷററായി അജിത്ത് വർമ, ജോയിൻ്റ് സെക്രട്ടറിയായി മനോജ് കൈമൾ എന്നിവർ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.

യോഗത്തിൽ സർക്കാരിന്റെ മികച്ച ചലച്ചിത്ര ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് നേടിയ വൈക്കം ഭാസിയെ ആദരിച്ചു. വൈക്കം ലീജിയൻ മുൻ സെക്രട്ടറി സിദ്ധാർഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ നാഷണൽ വൈസ് പ്രസിഡൻ്റ് കെ.പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണുഗോപാൽ , ലിമ സാബു,വൈക്കം നന്ദനൻ, വൈക്കം ലീജിയൻ മുൻ ട്രഷറർ ബാഹുലേയൻ ,
രമേഷ് കുമാർ, അഡ്വ.വേണു, ജോസഫ്, ഡോ.മനോജ്, ബാബു കേശവൻ, പി.ജെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.