play-sharp-fill

കോട്ടയം തിരുവഞ്ചൂരിൽ പോളിച്ചിറ പമ്പ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ നിരവധി മുറിവുകൾ;മരണത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂരിൽ പോളിച്ചിറ പമ്പ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോളച്ചിറയിൽ പമ്പ് ഹൗസിന് സമീപം ഇലവുങ്കൽ ഷൈജു (46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിൽ ബി എസ് പിയുടെ പോസ്റ്ററുമായാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. […]

തീക്കനലിലൂടെ നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം; വിശ്വാസിക്ക് ഗുരുതരമായ പൊള്ളൽ; സംഭവം ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെ

സ്വന്തം ലേഖകൻ സേലം: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെ തീക്കനലിലൂടെ നടന്നയാൾ കാല്‍വഴുതി വീണ് അപകടത്തിൽ പെട്ടു. തമിഴ്നാട്ടിലെ സേലത്ത് ശങ്കരഗിരിയില്‍ ക്ഷേത്രത്തിലാണ് കാല്‍വഴുതി വീണ് വിശ്വാസിക്ക് ഗുരുതര പൊള്ളലേറ്റത്. അരസിരമണി കുള്ളംപട്ടിയിലെ ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെയാണ് സംഭവം. ഫെബ്രുവരി 17 നാണ് ക്ഷേത്രോത്സവം ആരംഭിച്ചത്. ബെനിയനും മുണ്ടും ഷാളും മാത്രം ധരിച്ചു നഗ്നപാതനായി തീക്കനലിലൂടെ നടക്കുന്നതാണ് ആചാരം. ക്ഷേത്ര പൂജാരി രണ്ടു കുടമേന്തി വെള്ളിയാഴ്ച തീക്കനലിനു മീതെ നടന്നതോടെ ആചാരത്തിനു തുടക്കമായി. ഇതിനുശേഷം വിശ്വാസികളും തീക്കനലിനു മീതെ നടന്നു […]

ഭാര്യ ഗർഭിണിയായതോടെ കാഴ്ച പരിമിതിയുള്ള അമ്മൂമ്മയെ പരിചരിക്കാൻ കഴിയാതെ വന്നു; വൃദ്ധയുടെ നെഞ്ചിൽ ചവിട്ടിയും, സ്ക്രൂ ഡ്രൈവർ കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപ്പിച്ചും, കൈ കൊണ്ട് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തോർത്തു കൊണ്ട് കഴുത്തിൽ ഞെരിക്കിയും കൊന്നു; അറുപത്തിയേഴുകാരിയായ സുഗുണാ ദേവിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് ചെറുമകളുടെ ഭർത്താവ്; നന്ദകുമാറി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയോധികയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകളുടെ ഭർത്താവ് അറ​സ്റ്റിൽ. ബാലരാമപുരം മേക്കേക്കര തലയൽ ബിന്ദു ഭവനിൽ സുഗുണാ ദേവി (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകളുടെ ഭർത്താവ് നന്ദകുമാർ (25) ആണ് അറ​സ്റ്റിലായത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വൃദ്ധ നേരിട്ട കൊടിയ പീഡനത്തിൻറെ തെളിവുകൾ പൊലീസിന് ലഭിച്ചത്. ഭാര്യ ഗർഭിണിയായതോടെ കാഴ്ച പരിമിതിയുള്ള അമ്മൂമ്മയെ പരിചരിക്കാൻ കഴിയാത്തത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. ഭാര്യയുടെ അമ്മൂമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് യുവാവ് തന്നെയാണ് പേലീസിൽ പരാതി നൽകിയത്. ഭക്ഷണം […]

കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ചട്ടം; ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കണ്ണൂര്‍: കാപ്പ (ഗുണ്ടാനിയമം) ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം. രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. […]

സംസ്ഥാനത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ബോധവത്ക്കരണവുമായി മോട്ടോർ വാഹന വകുപ്പ്; കോട്ടയം കുറുപ്പുംതറയിൽ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ സീബ്രാലൈനിലെ സുരക്ഷിതയാത്രയ്ക്ക് സ്പെഷ്യൽ കാമ്പയിൻ നടന്നു

സ്വന്തം ലേഖകൻ കോട്ടയം: കാല്‍നടയാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് സീബ്രാ ക്രോസിംഗുകള്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചീറിപായുന്ന വാഹനങ്ങള്‍ക്ക് ഇടയിലൂടെയുള്ള കാല്‍നടയാത്രക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യമാണ് റോഡില്‍ ഇടവിട്ടുള്ള വെള്ള വരകള്‍ സൂചിപ്പിക്കുന്നതും. സീബ്രാലൈനിലൂടെയുള്ള യാത്രകളും അപകടങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങളും, ബോധവത്ക്കരണവുമായി സംസ്ഥാനത്ത് മാർച്ച 3 മുതൽ 10 വരെ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് നടക്കുന്നു. കോട്ടയം കുറുപ്പുംതറയിൽ നടന്ന സ്പെഷ്യൽ കാമ്പെയിനിൽ എംവിഐ ബിനോയ് ജോസഫ്, എഎംവിഐമാരായ ഗണേഷ്, ജെറാൾഡ് വിൽസ് എന്നിവർ കാൽനടയാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയും […]

ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

സ്വന്തം ലേഖകൻ കാക്കനാട്: കലൂരില്‍ മത്സരയോട്ടം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെരുപ്പടപ്പ്-ആലുവ റൂട്ടിലോടുന്ന വചനം എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് ബസ് മത്സരയോട്ടം നടത്തിയത്. സമാന രീതിയില്‍ ഓടിച്ച മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞദിവസം ഇടപ്പള്ളി റെസ്റ്റ് ഹൗസിലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിനു മുന്‍പിലായിരുന്നു രണ്ട് ബസുകളുടെ മരണപ്പാച്ചില്‍. ഇതിന് തൊട്ടുപിന്നിലായി കാറിലുണ്ടായിരുന്ന ഇദ്ദേഹം കലൂര്‍ മെട്രോ സ്റ്റേഷന് സമീപംവെച്ച്‌ […]

ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി മറിഞ്ഞ് അപകടം; മുപ്പത് യാത്രക്കാർ അടങ്ങിയ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്ക്; ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക വിവരം

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നേര്യമം​ഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കുണ്ട്. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐ എംഎല്‍എ പങ്കെടുത്തിതിൽ വിവാദം. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എഐസിസി പ്രസിഡന്‍റിനെയടക്കം പങ്കെടുപ്പിച്ചുളള വിപുലമായ പരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഐക്കാരിയായ എംഎല്‍എ സി കെ ആശയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് ആശ പരിപാടിയില്‍ പങ്കെടുത്തത്. കെപിസിസിയാണ് സംഘാടകരെങ്കിലും […]

അതിശക്തമായ വേനൽ; വറ്റി വരണ്ട് മീനച്ചിലാർ; ജലനിരപ്പ് താഴ്ന്നതോടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളും വറ്റി വരണ്ടു; ആശങ്കയിൽ തീരദേശവാസികൾ

സ്വന്തം ലേഖകൻ കോട്ടയം: വേനൽ കടുത്തതോടെ വറ്റി വരണ്ട് മീനച്ചിലാർ. കിഴക്കൻ മേഖലയിൽ മീനച്ചിലാറ്റിലെ ജലം പൂർണമായി വറ്റി. ജലനിരപ്പ് താഴ്ന്നതോടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളും വറ്റി വരണ്ടു. പ്രളയത്തിന്റെ ഭീതിയൊഴിഞ്ഞിട്ടില്ല മീനച്ചിലാറിന്റെ തീരത്തുള്ളവർക്ക്. പക്ഷേ ഇപ്പോഴത്തെ ആശങ്ക ഇതാണ്. വേനൽ എത്തും മുമ്പേ വറ്റി വരണ്ടു തുടങ്ങിയിരുന്നു മീനച്ചിലാർ. മാർച്ചിലേക്ക് കടന്നപ്പോൾ പൂർണമായി വറ്റി വരണ്ടു. അടിത്തട്ടിൽ പോലും വെള്ളമില്ലാത്ത അവസ്ഥ. മുമ്പ് ഇതുപോലൊരവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് തീരത്തുള്ളവർ പറയുന്നത്. മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപത്തെ കിണറുകളിലും വെള്ളം ഇല്ലാതായി. കുടിവെള്ള വിതരണത്തിനുള്ള പമ്പിങ്ങും […]