ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി മറിഞ്ഞ് അപകടം; മുപ്പത് യാത്രക്കാർ അടങ്ങിയ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്ക്; ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക വിവരം

ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി മറിഞ്ഞ് അപകടം; മുപ്പത് യാത്രക്കാർ അടങ്ങിയ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്ക്; ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പ്രാഥമിക വിവരം

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. വില്ലൻചിറയ്ക്ക് സമീപമാണ് അപകടം. തിരുവനന്തപുരത്ത് നിന്നു മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നേര്യമം​ഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കുണ്ട്. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.