തീക്കനലിലൂടെ നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം; വിശ്വാസിക്ക് ഗുരുതരമായ പൊള്ളൽ; സംഭവം ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെ

തീക്കനലിലൂടെ നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം; വിശ്വാസിക്ക് ഗുരുതരമായ പൊള്ളൽ; സംഭവം ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെ

Spread the love

സ്വന്തം ലേഖകൻ

സേലം: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെ തീക്കനലിലൂടെ നടന്നയാൾ കാല്‍വഴുതി വീണ് അപകടത്തിൽ പെട്ടു. തമിഴ്നാട്ടിലെ സേലത്ത് ശങ്കരഗിരിയില്‍ ക്ഷേത്രത്തിലാണ് കാല്‍വഴുതി വീണ് വിശ്വാസിക്ക് ഗുരുതര പൊള്ളലേറ്റത്.

അരസിരമണി കുള്ളംപട്ടിയിലെ ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെയാണ് സംഭവം. ഫെബ്രുവരി 17 നാണ് ക്ഷേത്രോത്സവം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെനിയനും മുണ്ടും ഷാളും മാത്രം ധരിച്ചു നഗ്നപാതനായി തീക്കനലിലൂടെ നടക്കുന്നതാണ് ആചാരം. ക്ഷേത്ര പൂജാരി രണ്ടു കുടമേന്തി വെള്ളിയാഴ്ച തീക്കനലിനു മീതെ നടന്നതോടെ ആചാരത്തിനു തുടക്കമായി. ഇതിനുശേഷം വിശ്വാസികളും തീക്കനലിനു മീതെ നടന്നു തുടങ്ങി. ഇതിനിടെയാണ് വയോധികന്‍ എന്നു തോന്നിക്കുന്ന വിശ്വാസി കാല്‍വഴുതി കനലിലേക്കു പതിച്ചത്.

ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് വിശ്വാസികള്‍ ഇയാളെ വലിച്ചു മാറ്റുകയും ദേഹത്തേക്ക് വെള്ളം ഒഴിക്കുകയും ചെയ്തു. വൈകാതെ ഇയാളെ എടപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുകൈകളിലും ഇലകള്‍ പിടിച്ചു തീക്കനലിനു മീതെ ഓടുന്നതിനിടെയാണ് വിശ്വാസി കാല്‍വഴുതി വീണത്.

മുമ്പും തമിഴ്നാട്ടില്‍ സമാന അപകടത്തില്‍ വിശ്വാസികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തഞ്ചാവൂരിലും പുതുച്ചേരിയിലും തീക്കനലിലൂടെ നടക്കുന്നതിനിടെ കാല്‍വഴുതി വീണു വിശ്വാസികള്‍ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു.