കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ചട്ടം; ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ചട്ടം; ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: കാപ്പ (ഗുണ്ടാനിയമം) ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം. രാവിലെ ഒന്‍പത് മണിയോടെയാണ് ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്.
കാപ്പ ചുമത്തിയതിനാല്‍ ആറ് മാസം ഇരുവരും തടവില്‍ കഴിയേണ്ടി വരും.