ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

Spread the love

സ്വന്തം ലേഖകൻ

കാക്കനാട്: കലൂരില്‍ മത്സരയോട്ടം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെരുപ്പടപ്പ്-ആലുവ റൂട്ടിലോടുന്ന വചനം എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്.

കെഎസ്‌ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് ബസ് മത്സരയോട്ടം നടത്തിയത്. സമാന രീതിയില്‍ ഓടിച്ച മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം ഇടപ്പള്ളി റെസ്റ്റ് ഹൗസിലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിനു മുന്‍പിലായിരുന്നു രണ്ട് ബസുകളുടെ മരണപ്പാച്ചില്‍. ഇതിന് തൊട്ടുപിന്നിലായി കാറിലുണ്ടായിരുന്ന ഇദ്ദേഹം കലൂര്‍ മെട്രോ സ്റ്റേഷന് സമീപംവെച്ച്‌ രണ്ടു ബസുകളുടെയും മത്സരയോട്ടം മൊബൈല്‍ ഫോണില്‍ പകര്‍ത്തി എറണാകുളം ആർ ടി ഒ, ജി അനന്തകൃഷ്ണന് അയച്ചുനല്‍കി നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഉടന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മത്സരയോട്ടം നടത്തിയ രണ്ട് ബസുകളെയും പൊക്കി. പെരുമ്പടപ്പ് ആലുവ റൂട്ടിലെ ‘വചനം’ എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. ഒപ്പം ഓടിയ ബസിനെതിരേയും രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്കെതിരേയും പിന്നാലെ നടപടിയുണ്ടാകുമെന്ന് ആർ ടി ഒ വ്യക്തമാക്കി.