സംസ്ഥാനത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ബോധവത്ക്കരണവുമായി മോട്ടോർ വാഹന വകുപ്പ്; കോട്ടയം കുറുപ്പുംതറയിൽ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ സീബ്രാലൈനിലെ സുരക്ഷിതയാത്രയ്ക്ക് സ്പെഷ്യൽ കാമ്പയിൻ നടന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാല്‍നടയാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് സീബ്രാ ക്രോസിംഗുകള്‍ റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചീറിപായുന്ന വാഹനങ്ങള്‍ക്ക് ഇടയിലൂടെയുള്ള കാല്‍നടയാത്രക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യമാണ് റോഡില്‍ ഇടവിട്ടുള്ള വെള്ള വരകള്‍ സൂചിപ്പിക്കുന്നതും.

സീബ്രാലൈനിലൂടെയുള്ള യാത്രകളും അപകടങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങളും, ബോധവത്ക്കരണവുമായി സംസ്ഥാനത്ത് മാർച്ച 3 മുതൽ 10 വരെ മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് നടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കുറുപ്പുംതറയിൽ നടന്ന സ്പെഷ്യൽ കാമ്പെയിനിൽ എംവിഐ ബിനോയ് ജോസഫ്, എഎംവിഐമാരായ ഗണേഷ്, ജെറാൾഡ് വിൽസ് എന്നിവർ കാൽനടയാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയും വാഹനയാത്രക്കാർക്കും ഡ്രൈവർമാർക്കും
നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.

വരും ദിവസങ്ങളിൽ വൈക്കം, എടയാഴത്തും
സ്പെഷ്യൽ ഡ്രൈവ് നടക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.