play-sharp-fill

മുൻവൈരാഗ്യം..! തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർസ്പ്രേയും, ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ മകൻ സൂരജ് (23), ഇയാളുടെ സഹോദരൻ സുബിൻ (22) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡിൽ വച്ച് ഇവരെ കാണുകയും തുടര്‍ന്ന് സുബിൻ അവരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും, ഈ സമയം സൂരജ് […]

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി..! കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; തിരുവഞ്ചൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യുമകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു എം.പി (41) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീട്ടമ്മയുടെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് […]

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമം ; നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി; കീഴടങ്ങിയത് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു

സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. […]

പ്ലേ ഓഫ്‌ വീണ്ടും കളിക്കണം, റഫറിയെ വിലക്കണം! ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

സ്വന്തം ലേഖകൻ കൊച്ചി : ഐ എസ് എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി. കൂടാതെ മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. എ.ഐ.എഫ്.എഫിന് ബ്ലാസ്റ്റേഴ്സ് പരാതി നല്‍കിയ സംഭവം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സരം ഇങ്ങനെ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയിലെ ആവശ്യം. […]

മകൻ പീഡിപ്പിച്ചു!! അകത്തായത് അച്ഛൻ …! വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വാകത്താനം സ്വദേശിയായ യുവാവ് മുങ്ങി; മകന്റെ അതേ പേരിലുള്ള അച്ഛനെ പൊക്കി പൊലീസ് ; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

സ്വന്തം ലേഖകൻ ബംഗളൂരു : മകനെതിരെയുള്ള പീഡനക്കേസിൽ പിടിയിലായത് പിതാവ്. അച്ഛനും മകനും ഒരേ പേരുകാരായാൽ ഇങ്ങനെയും പണി കിട്ടും. വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത് മകനാണെങ്കിലും അകത്തായത് പിതാവാണ്. ഇരുവരുടേയും പേരുകൾ ഒന്നായതാണ് പിതാവ് അകത്താകാൻ കാരണം. ഇതോടെ വാകത്താനം സ്വദേശിയായ പീഡനവീരൻ യുവാവ് മുങ്ങി. കർണാടകയിലെ ഷിമോഗയിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ 40 കാരിയെയാണ് വാകത്താനം സ്വദേശിയായ പ്രതി പീഡിപ്പിച്ചത്. പീഡന വീരൻ മുങ്ങിയതോടെ യുവതി പോലീസിൽ പരാതി നൽകി. പിടിയിലാകുമെന്ന് […]

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലേക്ക്; ക്രിസ്റ്റഫര്‍ ഇനി ഒടിടി ഭരിക്കുമെന്ന് ആരാധകര്‍ ; റിലീസ് വിവരങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് ചിത്രം. ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച്‌ 9ന് ക്രിസ്റ്റഫറിന്റെ സ്ട്രീമിംഗ് തുടങ്ങും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രമായാണ് എത്തിയത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ […]

ബസില്‍ വെച്ച് മാല പൊട്ടിച്ചു; പിടിക്കപ്പെടുമെന്നായപ്പോൾ ഓടി രക്ഷപെടാൻ ശ്രമം; തൊടുപുഴയില്‍ അമ്മയും മകളും പിടിയില്‍

സ്വന്തം ലേഖകൻ ഇടുക്കി: ബസില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച്‌ ഓടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ അമ്മയും മകളും പിടിയില്‍.തൊടുപുഴ മുതലക്കോടത്ത് ആണ് സംഭവം. മാല നഷ്ടപ്പെട്ടതറിഞ്ഞ മുതലക്കോടം സ്വദേശിനി ലൂസി ബഹളം വെക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചു. വണ്ണപ്പുറത്തുനിന്നും വരുകയായിരുന്ന ബസില്‍ മുതലകോടത്തിന്‍ സമീപം വെച്ചാണ് മാല പൊട്ടിച്ചത്.ഒടുവില്‍ നാട്ടുകാർ തന്നെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികളുടെ കയ്യില്‍ നിന്നും മാല കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും […]

ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞു; വായും മൂക്കും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചു; പുറത്ത് കയറിയിരുന്നു, തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വന്നില്ല ; മുന്‍ കാമുകനെതിരെ നടി അനിഖ

സ്വന്തം ലേഖകൻ മുൻകാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അനിഖ വിക്രമൻ. തന്റെ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും, ഭയന്ന് ഒരു രാത്രി മുഴുവൻ ബാത്റൂമിൽ ഒളിച്ച് കഴിഞ്ഞുവെന്നുമാണ് നടി വെളിപ്പെടുത്തുന്നത്. സമൂഹമാധ്യമം വഴിയാണ് നടി ആരോപണം ഉന്നയിച്ചത്.ശരീരത്തിനേറ്റ മുറിപ്പാടുകളുടെയും മർദ്ദനത്തിന്റെയും ചിത്രങ്ങളും അനിഖ പങ്കുവെച്ചിട്ടുണ്ട്. അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍കാമുകനെന്ന്‌ നടി വെളിപ്പെടുത്തി. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്നും […]

ചികിത്സ വൈകിയെന്ന് ആരോപിച്ച് മർദിച്ച സംഭവം; കോഴിക്കോട് ഡോക്‌ടർമാർ പണിമുടക്കിൽ; വലഞ്ഞ് രോഗികൾ

സ്വന്തം ലേഖകൻ കോഴിക്കോട് : ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ രോഗികൾ വലഞ്ഞു. മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുത്തത് ദൂരദിക്കിൽ നിന്നെത്തിയ രോഗികളെ പോലും ദുരിതത്തിലാക്കി. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധൻ പി കെ അശോകനെ രോഗിയുടെ കൂട്ടിരിപ്പുകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്. കോഴിക്കോട് നഗരപരിധിയിലെ ആശുപത്രികളിലാണ് പണിമുടക്ക്. മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടർമാരും അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐഎംഎയുടെ നേതൃത്വത്തിൽ […]

കോതമംഗലത്ത് ആദിവാസി യുവാവ് കാട്ടുപോത്തിന്റെ ആക്രമണതിൽ മരിച്ചു; രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോതമംഗലം: കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. ഇന്ന് രാവിലെ വെള്ളാരംകുത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. മൂന്നുപേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നന്‍ മരിച്ചു. കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്. വാഹനം സൗകര്യമെത്താത്ത മേഖലയിലാണ് ആക്രമണം നടന്നത്.