പ്ലേ ഓഫ്‌ വീണ്ടും കളിക്കണം, റഫറിയെ വിലക്കണം! ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

പ്ലേ ഓഫ്‌ വീണ്ടും കളിക്കണം, റഫറിയെ വിലക്കണം! ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഐ എസ് എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി. കൂടാതെ മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു.

എ.ഐ.എഫ്.എഫിന് ബ്ലാസ്റ്റേഴ്സ് പരാതി നല്‍കിയ സംഭവം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സരം ഇങ്ങനെ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയിലെ ആവശ്യം.
ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതി യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാക്കാതെ പ്രതിഷേധിച്ച് കളിക്കളം വിടുന്നത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരും മാനേജ്മെന്റും കോച്ച് ഇവാൻ വുകമനോവിച്ചിനും കളിക്കാർക്കും പൂർണ പിന്തുണയുമായി രംഗത്തുവന്നിരുന്നു.

ബെംഗലൂരുവിനെതിരായ മത്സരശേഷം കൊച്ചിയിലെത്തിയ ടീം അംഗങ്ങൾക്കും കോച്ചിനും ആരാധകർ വൻ സ്വീകരണമാണ് നൽകിയത്.