മകൻ പീഡിപ്പിച്ചു!! അകത്തായത്  അച്ഛൻ …!  വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വാകത്താനം സ്വദേശിയായ യുവാവ് മുങ്ങി; മകന്റെ അതേ പേരിലുള്ള അച്ഛനെ പൊക്കി പൊലീസ് ; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

മകൻ പീഡിപ്പിച്ചു!! അകത്തായത് അച്ഛൻ …! വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വാകത്താനം സ്വദേശിയായ യുവാവ് മുങ്ങി; മകന്റെ അതേ പേരിലുള്ള അച്ഛനെ പൊക്കി പൊലീസ് ; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു : മകനെതിരെയുള്ള പീഡനക്കേസിൽ പിടിയിലായത് പിതാവ്. അച്ഛനും മകനും ഒരേ പേരുകാരായാൽ ഇങ്ങനെയും പണി കിട്ടും.

വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത് മകനാണെങ്കിലും അകത്തായത് പിതാവാണ്. ഇരുവരുടേയും പേരുകൾ ഒന്നായതാണ് പിതാവ് അകത്താകാൻ കാരണം. ഇതോടെ വാകത്താനം സ്വദേശിയായ പീഡനവീരൻ യുവാവ് മുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടകയിലെ ഷിമോഗയിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ 40 കാരിയെയാണ് വാകത്താനം സ്വദേശിയായ പ്രതി പീഡിപ്പിച്ചത്. പീഡന വീരൻ മുങ്ങിയതോടെ യുവതി പോലീസിൽ പരാതി നൽകി.

പിടിയിലാകുമെന്ന് മനസ്സിലാക്കിയ പ്രതി ഒടുവിൽ പേരിലെ സാമ്യം മുതലാക്കി സ്വന്തം പിതാവിനെ പ്രതിയാക്കി.

കർണാടക ഷിമോഗയിൽ ആയിരുന്ന സമയത്താണ് ഇയാൾ 40 കാരിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ഉടുപ്പി മംഗലാപുരം ബംഗളൂരു എന്നിവിടങ്ങളിലടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ഇതിനുശേഷവും മൂന്നു മാസത്തോളം ഇരുവരും ഒന്നിച്ച് താമസിക്കുകയും പീഡനം തുടരുകയുമായിരുന്നു.

ഇതറിഞ്ഞെത്തിയ പ്രതിയുടെ മാതാവ് താമസസ്ഥലത്ത് നിന്നും പരാതിക്കാരിയെ ബലമായി പുറത്താക്കി. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരിയെ മലയാളി സമാജം പ്രവർത്തകരും സന്നദ്ധ സംഘടനകളുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും തുടർന്ന് പോലീസിൽ വിവരമറിയിച്ചതും

തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണത്തിനായി എത്തിയപ്പോഴാണ് പിതാവിനെ പ്രതിയാക്കി വാകത്താനം സ്വദേശി മുങ്ങിയത്. ഇതിനായി പോലീസുകാർക്ക് വൻ തുക കൈക്കൂലി നൽകിയതായും പരാതിയുണ്ട്. ഇതിനുശേഷവും ബാംഗ്ലൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ പ്രതിക്കെതിരെ പരാതി നൽകി. എന്നാൽ പ്രതിയും ബന്ധുക്കളും ചേർന്ന് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെന്നും ആരോപണമുണ്ട്‌.

സംഭവം വീണ്ടും വിവാദമായതോടെ കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹൈക്കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് മനുഷ്യാവകാശ പ്രവർത്തകർ. ഈ പരാതിയിൽ വാകത്താനം സ്വദേശിയെ അറസ്റ്റ് ചെയ്ത ജയിലിൽ അടയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസ് ഒതുക്കി തീർക്കാൻ പ്രതിയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെടുന്നു