മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലേക്ക്;  ക്രിസ്റ്റഫര്‍ ഇനി ഒടിടി ഭരിക്കുമെന്ന് ആരാധകര്‍ ; റിലീസ് വിവരങ്ങൾ ഇങ്ങനെ

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലേക്ക്; ക്രിസ്റ്റഫര്‍ ഇനി ഒടിടി ഭരിക്കുമെന്ന് ആരാധകര്‍ ; റിലീസ് വിവരങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി.

ഇപ്പോഴിതാ തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് ചിത്രം. ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച്‌ 9ന് ക്രിസ്റ്റഫറിന്റെ സ്ട്രീമിംഗ് തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രമായാണ് എത്തിയത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.