കുടുംബവഴക്കിനെത്തുടർന്ന് രണ്ടരവയസുകാരന്റെ തലയിൽ പിതാവ് ചൂടുവെള്ളം ഒഴിച്ച സംഭവം; കോട്ടയം മൂന്നിലവ് സ്വദേശിയായ അനൂപ് അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പൊക്കിയത്

കുടുംബവഴക്കിനെത്തുടർന്ന് രണ്ടരവയസുകാരന്റെ തലയിൽ പിതാവ് ചൂടുവെള്ളം ഒഴിച്ച സംഭവം; കോട്ടയം മൂന്നിലവ് സ്വദേശിയായ അനൂപ് അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പൊക്കിയത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടരവയസുകാരന്റെ തലയിൽ ചൂടുവെള്ളമൊഴിച്ച പ്രതി പിടിയിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്. കോട്ടയം മൂന്നിലവിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് മേലുകാവ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പിതാവിന്റെ ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്‌ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കുട്ടിയുടെ തലയിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മേലുകാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ അമ്മ പരാതി നൽകി. എങ്കിലും ഒളിവിലായിരുന്ന പ്രതിയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ മാദ്ധ്യമ വാർത്തകൾ വന്നതോടെ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

ഇതിനിടെയാണ് മൂന്നിലവിലെ വീടിന് സമീപത്ത് നിന്നും മേലുകാവ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.