കേരളം ചുട്ടുപൊള്ളുന്നു; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത;  മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

കേരളം ചുട്ടുപൊള്ളുന്നു; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു.

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുകയാണ്.

കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്.

ഒരു തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ഇനി മുതല്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.