കട്ടപ്പനയിൽ മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത നാല് യുവാക്കൾ പിടിയിൽ; മിസ്ഡ് കോളിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതികളിൽ ഒരാൾ വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു; ദൃശ്യങ്ങൾ കൈമാറിയതോടെ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി യുവതിയെ പീഡിപ്പിച്ചു; സഹോദരങ്ങളടക്കമുള്ള പ്രതികളെ ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് മണിക്കൂറുകൾക്കകം പിടികൂടി കട്ടപ്പന ഡിവൈഎസ്പിയും സംഘവും

സ്വന്തം ലേഖകൻ കട്ടപ്പന: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. ചെങ്കര സ്വദേശി, അമ്പലത്തുങ്കൽ സ്വദേശികളായ ആൽബിൻ, എബിൻ അയ്യപ്പൻകോവിൽ സ്വദേശി റെനി എന്നിവരാണ് പിടിയിലായത്. മിസ്ഡ് കോളിലൂടെ യുവതിയെ പരിചയപ്പെട്ട പ്രതികളിലൊരാൾ വീട്ടിലെത്തുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാർക്ക് നല്കുകയും അവർ ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിന്മേൽ അന്വേഷണം നടത്തിയ ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി വിവാഹിതയാണ്. […]

അ‌ശ്ലീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡേയ്ക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ പനാജി: അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ​ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്. അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കാനക്കോണ പൊലീസ് ഇൻസ്‌പെക്ടർ പ്രവീൺ ഗവാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 39 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും കോടതിയിൽ വിചാരണസമയത്ത് ഇവരെ വിസ്തരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനക്കോണിൽ സംസ്ഥാനത്തിന് […]

ബിനീഷ് കോടിയേരി കഞ്ചാവ് നടുന്നതായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; ജോ ജോസഫിന്റെ വ്യാജ അ‌ശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അ‌റസ്റ്റിലായ അ‌ബ്ദുൾ ലത്തീഫിന്റെ പേജിൽ വേറെയും വ്യാജ പോസ്റ്റുകൾ

സ്വന്തം ലേഖകൻ കൊച്ചി: ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതിന് അറസ്റ്റിലായ അബ്ദുൾ ലത്തീഫ് നേരത്തെയും നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകൾ ലത്തീഫിന്റെ പേജിലുണ്ട്. മെയ് നാലിന് ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും ഇയാൾ തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മദ്യത്തിന് വീണ്ടും വില കൂടുന്നത് പാവപ്പെട്ട കഞ്ചാവ് കർഷകരെ സഹായിക്കാൻ വേണ്ടിയല്ല എന്ന് പറയാൻ പറഞ്ഞു.എന്ന അടിക്കുറിപ്പോടെയാണ് ബിനീഷ് കോടിയേരിയുടെ ചിത്രം ഇയാൾ പങ്കുവെച്ചിരിക്കുന്നത്. ജോ ജോസഫിന് എതിരെ വ്യാജ വീഡിയോ അപ്ലോഡ് […]

വിധിയെഴുതി തൃക്കാക്കര; വോട്ടെടുപ്പ് അവസാനിച്ചു; മുന്നണികളുടെ കണക്കിലേറെ പോളിംഗ്; വോട്ടെണ്ണല്‍ വെള്ളിയാഴ്ച

സ്വന്തം ലേഖിക കൊച്ചി: കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും വിവാദങ്ങളും കടന്ന് തൃക്കാക്കര വിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു. മുന്നണികള്‍ക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നല്‍കുന്ന പോളിംഗ് ശതമാനത്തില്‍ ഇനി കണക്കുകൂട്ടലിന്‍റെ സമയമാണ്. മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിംഗാണ് തൃക്കാക്കരയില്‍ നടന്നത്. കൊച്ചി കോര്‍പറേഷന് കീഴിലെ വാര്‍ഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതല്‍ മികച്ച പോളിംഗ് നടന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിംഗ് പെട്ടെന്ന് മന്ദഗതിയിലായത് പോളിംഗ് ശതമാനത്തെ നേരിയ തോതില്‍ ബാധിച്ചു. എങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് […]

പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന പേരിൽ യുവാവിനെതിരെ കേസെടുത്ത് മറുപടി നൽകി പൊലീസ്

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം താനൂരില്‍ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാവിന്‍റെ പരാതി. ബൈക്കില്‍ മൂന്ന് പേരുമായി യാത്ര ചെയ്തതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസിന്‍റെ അസഭ്യവര്‍ഷവും മര്‍ദ്ദനവും. ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് താനൂര്‍ തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീര്‍ ചികിത്സ തേടി. ആരോപണം നിഷേധിച്ച താനൂര്‍ പൊലീസ് കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് മറുപടി നല്‍കി. കഴിഞ്ഞ ദിവസം മറ്റ് രണ്ട് പേരുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ താനൂര്‍ പൊലീസ് തടഞ്ഞെന്ന് യുവാവ് പറയുന്നു. പിഴ […]

അധ്യയനം ആഘോഷമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

സ്വന്തം ലേഖിക കൊച്ചി: അധ്യയനം ആഘോഷമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ കൊച്ചി മെട്രോ. അധ്യയന വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് ബുധനാഴ്ച കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണിമുതല്‍ ഒൻപത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാനാവും. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്റിറ്റി കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് […]

അ‌ടച്ചിട്ട റെയിൽവേ ഗേറ്റിലൂടെ ​സൈക്കിളുമായി ട്രാക്ക് മുറിച്ച് കടന്നു; മദ്ധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു

സ്വന്തം ലേഖകൻ ഹരിപ്പാട്:അടച്ചിട്ട റെയിൽവേ ഗേറ്റിലൂടെ സൈക്കിളുമായി ട്രാക്ക് മുറിച്ചു കടന്ന മദ്ധ്യവയസ്കൻ ട്രെയിൻ തട്ടി. ഹരിപ്പാട് എഴിയ്ക്കത്തു ജംഗ്ഷന് കിഴക്കുവശം മലയാളം സ്കൂളിന് സമീപം ഉള്ള ലെവൽ ക്രോസിലാണ് അപകടം നടന്നത്. ട്രെയിൻ കടന്നുപോകുന്നതിനായി അടച്ചിട്ടിരുന്ന ഗേറ്റിൽ കൂടി സൈക്കിൾ യാത്രക്കാരൻ സൈക്കിളുമായി പാളം മുറിച്ചു കടന്നപ്പോാഴാണ് ട്രെയിൻ തട്ടിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

“കെ-റെയിലിന് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ല”: നിലപാട് ആവര്‍ത്തിച്ച്‌ ഇ ശ്രീധരന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കെ- റെയിലിനെതിരെ നിലപാട് ആവര്‍ത്തിച്ച്‌ ഇ ശ്രീധരന്‍. വകതിരിവുള്ള ആരും കെ- റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരന്‍ പറഞ്ഞു. നിലവിലെ ഡിപിആര്‍ പ്രകാരം കെ- റെയിലിന് റെയില്‍വേയുടെ അനുമതി ലഭിക്കില്ല. പുതിയ ഡിപിആറിന് 3 വര്‍ഷം വേണ്ടിവരും. കേരളത്തിലെ ട്രാക്കില്‍ ഹൈ സ്പീഡ് ട്രെയിന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്പീഡ് റെയില്‍ സര്‍വീസില്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യാന്‍ അനുവദിക്കാനാകില്ല.ഹൈ സ്പീഡ് ട്രെയിന്‍ നിലത്തു കൂടി ഓടുന്ന രീതി മറ്റെങ്ങുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഭർത്താവുമായി വ​ഴക്കിട്ട് ആറ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നു; കൊല്ലപ്പെട്ടത് അ‌ഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയും; അ‌മ്മ അ‌റസ്റ്റിൽ

സ്വന്തം ലേഖിക മും​ബൈ : ഭ‍ർത്താവുമായുള്ള വഴക്കിനെ തുട‍ർന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. അഞ്ച് പെൺകുട്ടികളും ഒരാൺ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 10 വയസ്സിനും 18 മാസത്തിനും ഇടയിലുള്ള ആറ് കുട്ടികളാണ് മരിച്ചത്. 30കാരിയായ റൂണ ചിഖുരി സാഹ്നിയാണ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാ‍ർ ഓടിയെത്തി സാഹ്നിയെ പിടിച്ചുമാറ്റി. കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ നിന്ന് കയറ്റിയപ്പോഴേക്കും ആറ് പേരും മരിച്ചിരുന്നു. അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതിന് അമ്മയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഓഫീസ‍ർ […]

വിജയ് ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും;നാട്ടിൽ എത്തിയാലുടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശം

സ്വന്തം ലേഖിക കൊച്ചി :യുവനടിയുടെ പീഡന പരാതിയിൽ വിജയ് ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടിൽ എത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു. വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തിച്ചേരും. തിങ്കളാഴ്ച വിമാനത്താവളത്തില്‍ […]