മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു;വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

സ്വന്തം ലേഖിക കൊച്ചി :ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു ഫോട്ടോയും ക്യാപ്ഷനും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ക്യാപ്ഷനുമെഴുതി. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. അമൃത സുരേഷും ഇതേ […]

ഇന്നത്തെ (31-05-2022) സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം

1st Prize – ₹75,00,000/- SH 571888 (KANNUR) Consolation Prize – ₹8,000/- SA 571888 SB 571888 SC 571888 SD 571888 SE 571888 SF 571888 SG 571888 SJ 571888 SK 571888 SL 571888 SM 571888 2nd Prize – ₹10,00,000/- SE 632494 (ALAPPUZHA) 3rd Prize – ₹5,000/- 0445 0651 0884 1234 1827 2974 3876 4085 4793 5315 5561 6310 6463 6987 9225 9446 […]

നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്;പരാതി ചര്‍ച്ചയാകാന്‍ അതിജീവിത തൃക്കാക്കരയില്‍ മത്സരിക്കുന്നുണ്ടോ എന്നും സിദ്ദിഖിന്റെ പരിഹാസം

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്. ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ പോലും താനാണെങ്കില്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. വിധി എതിരാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്ന് സിദ്ദിഖ് പറഞ്ഞു. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. വിധി വന്നശേഷം തൃപ്തിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുക എന്നതാണ് മര്യാദ. നിയമസംവിധാനത്തിന്റെ പ്രവര്‍ത്തന രീതി അത്തരത്തിലാണെന്നും […]

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കള്ള വോട്ടിന് ശ്രമം.; ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കള്ള വോട്ടിന് ശ്രമം. പിറവം പാമ്പാക്കുട സ്വദേശി ആൽബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊന്നുരുന്നി ക്രിസ്റ്റ്യൻ കോൺവെന്റ് സ്കൂൾ ബൂത്തിലാണ് സംഭവം. പൊന്നുരുന്നി സ്വദേശിയായ ടിഎം സഞ്ജുവിന്റെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. യുഡിഎഫ്, ബിജെപി ബൂത്ത് ഏജന്റുമാരാണ് പരാതി നൽകിയത്. സ്ഥലത്തില്ലാത്ത ആളുടെ പേരിൽ കള്ള വോട്ടിന് ശ്രമം നടത്തിയതായി ആരോപണമുയർന്നു. നേരത്തെ വോട്ടിങ് ആരംഭിച്ച ഘട്ടത്തിൽ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.

കോട്ടയം പനച്ചിക്കാട് പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; പരുത്തുംപാറ സ്വദേശിയായ പതിനാറുകാരനാണ് മരിച്ചത്

സ്വന്തം ലേഖകൻ കോട്ടയം; തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിലാ (16)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിലായിരുന്നു അപകടം. നാല് പേരായിരുന്നു പുഴയിൽ കുളിക്കാനിറങ്ങിയത്. അഖിലിനൊപ്പം ഉണ്ടായിരുന്നവർ നീന്തി കരയിൽ കയറി. അഖിലിനെ കാണാതെ വന്നതിനെത്തുടർന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അഖിൽ.

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൈക്രോവേവ് ഓവനിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

സ്വന്തം ലേഖിക മലപ്പുറം :കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, താമരശ്ശേരി സ്വദേശി ഫൗസികിൽ നിന്നും മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ് പൊലീസ് പിടികൂടിയത്. മൈക്രോ ഒവനിലും, ക്യാപ്സൂളുകളാക്കിയും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിൽ‍ ഇന്നലെ രാത്രി എട്ടരക്ക് കരിപ്പൂരിലെത്തിയ തലശ്ശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. മൈക്രോ ഓവന്റെ […]

ഇടുക്കിയിൽ നാലംഗ സംഘം ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; സുഹൃത്തിനെ മര്‍ദിച്ച്‌ ഓടിച്ചശേഷം പതിനഞ്ച്കാരിയോട് യുവാക്കൾ ചെയ്തത് കൊടും ക്രൂരത;പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയത് പീഡനത്തിനിടെ പെൺകുട്ടി അലറിവിളിച്ചതിനാല്‍

സ്വന്തം ലേഖിക രാ​ജ​കു​മാ​രി: പൂ​പ്പാ​റ​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ 15-കാ​രി​ക്ക് ക്രൂ​ര​പീ​ഡ​നം. സു​ഹൃ​ത്തി​നൊ​പ്പം തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ഇ​രി​ക്കുമ്പോ​ള്‍ നാ​ട്ടു​കാ​രാ​യ യു​വാ​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ബ​ല​മാ​യി തേ​യി​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് അട​ക്കം അ​ഞ്ചു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഇ​ടു​ക്കി എ​സ്പി ആ​ര്‍. ക​റു​പ്പ​സ്വാ​മി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ​യി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി പൂ​പ്പാ​റ​യി​ലെ​ത്തി​യ​ത്. ഇ​വി​ടു​ത്തെ ബെ​വ്കോ ഔട്ട്ലെ​റ്റി​ല്‍​നി​ന്നും സു​ഹൃ​ത്ത് മ​ദ്യം വാ​ങ്ങി. തു​ട​ര്‍​ന്ന് ഇ​രു​വ​രും എ​സ്റ്റേ​റ്റ് പൂ​പ്പാ​റ […]

സ്ത്രീയേയും കുട്ടിയെയും സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; യാത്രക്കാർ ബഹളം വച്ചതോടെ നിർത്തിയത് അ‌ഞ്ച് കിലോമീറ്റർ കഴിഞ്ഞ്

സ്വന്തം ലേഖിക തൃ​ശൂ​ർ: സ്ത്രീ​യെ​യും കു​ട്ടി​യെ​യും സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് ഇ​റ​ക്കി വി​ട്ട് കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ. ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ള​ത്തുനി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ആ​ർ​പി​കെ 166 ന​മ്പർ ബ​സി​ലാ​ണ് സം​ഭ​വം. പാ​ലി​യേ​ക്ക​ര ടോ​ളി​ൽനി​ന്നു നേ​രേ ദേ​ശീ​യപാ​ത വ​ഴി വ​ന്ന ബ​സി​ൽ കു​ട്ട​നെ​ല്ലൂ​രി​ൽ ഇ​റ​ങ്ങ​ണ​മെ​ന്നു സ്ത്രീ ​ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ട​ക്ട​ർ ബെ​ല്ല​ടി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ നി​ർ​ത്തി​യി​ല്ല. പി​ന്നീ​ടു ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യെ​ത്തി​യി​ട്ടും ബ​സ് നി​ർ​ത്താ​തെ വ​ന്ന​പ്പോ​ൾ യാ​ത്ര​ക്കാ​ർ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ നി​ർ​ത്തി​യ​ത്. പി​ന്നീ​ട് സ്ത്രീ​യും കു​ട്ടി​യും ഇ​വി​ടെ​യി​റ​ങ്ങി തി​രി​ച്ചുപോ​കാ​ൻ […]

ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി; പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്; യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക ന്യൂഡൽഹി :ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതനില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണ് ബോംബ് ഭീഷണി വന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ വേണ്ടി കോഴിക്കോട് റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

സ്വന്തം ലേഖകൻ കാസര്‍കോട്: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. അള്ളറാട് വീട്ടില്‍ അരുണ്‍, പുതിയവീട്ടില്‍ വിശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കാസര്‍കോട് ജില്ലാ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നും മൂന്നും പ്രതികളാണ് വിശാഖും അരുണും. 2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ജാനകി ടീച്ചര്‍ പഠിപ്പിച്ച മൂന്ന് വിദ്യാര്‍ഥികളാണ് പ്രതികള്‍. ഇതില്‍ രണ്ടാം പ്രതി റിനീഷിനെ […]