അ‌ടച്ചിട്ട റെയിൽവേ ഗേറ്റിലൂടെ ​സൈക്കിളുമായി ട്രാക്ക് മുറിച്ച് കടന്നു; മദ്ധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു

അ‌ടച്ചിട്ട റെയിൽവേ ഗേറ്റിലൂടെ ​സൈക്കിളുമായി ട്രാക്ക് മുറിച്ച് കടന്നു; മദ്ധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു

സ്വന്തം ലേഖകൻ

ഹരിപ്പാട്:അടച്ചിട്ട റെയിൽവേ ഗേറ്റിലൂടെ സൈക്കിളുമായി ട്രാക്ക് മുറിച്ചു കടന്ന മദ്ധ്യവയസ്കൻ ട്രെയിൻ തട്ടി. ഹരിപ്പാട് എഴിയ്ക്കത്തു ജംഗ്ഷന് കിഴക്കുവശം മലയാളം സ്കൂളിന് സമീപം ഉള്ള ലെവൽ ക്രോസിലാണ് അപകടം നടന്നത്.

ട്രെയിൻ കടന്നുപോകുന്നതിനായി അടച്ചിട്ടിരുന്ന ഗേറ്റിൽ കൂടി സൈക്കിൾ യാത്രക്കാരൻ സൈക്കിളുമായി പാളം മുറിച്ചു കടന്നപ്പോാഴാണ് ട്രെയിൻ തട്ടിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group