ബിനീഷ് കോടിയേരി കഞ്ചാവ് നടുന്നതായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; ജോ ജോസഫിന്റെ വ്യാജ അ‌ശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അ‌റസ്റ്റിലായ അ‌ബ്ദുൾ ലത്തീഫിന്റെ പേജിൽ വേറെയും വ്യാജ പോസ്റ്റുകൾ

ബിനീഷ് കോടിയേരി കഞ്ചാവ് നടുന്നതായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; ജോ ജോസഫിന്റെ വ്യാജ അ‌ശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അ‌റസ്റ്റിലായ അ‌ബ്ദുൾ ലത്തീഫിന്റെ പേജിൽ വേറെയും വ്യാജ പോസ്റ്റുകൾ

സ്വന്തം ലേഖകൻ

കൊച്ചി: ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതിന് അറസ്റ്റിലായ അബ്ദുൾ ലത്തീഫ് നേരത്തെയും നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകൾ ലത്തീഫിന്റെ പേജിലുണ്ട്. മെയ് നാലിന് ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും ഇയാൾ തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

മദ്യത്തിന് വീണ്ടും വില കൂടുന്നത് പാവപ്പെട്ട കഞ്ചാവ് കർഷകരെ സഹായിക്കാൻ വേണ്ടിയല്ല എന്ന് പറയാൻ പറഞ്ഞു.എന്ന അടിക്കുറിപ്പോടെയാണ് ബിനീഷ് കോടിയേരിയുടെ ചിത്രം ഇയാൾ പങ്കുവെച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോ ജോസഫിന് എതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത സംഭവത്തിൽ ഇന്ന് രാവിലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം കോട്ടക്കൽ സ്വദേശിയാണ് അബ്ദുൾ ലത്തീഫ്. കോയമ്പത്തൂരിൽ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അബ്ദുൾ ലത്തീഫ് ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.

അബ്ദുൾ ലത്തീഫാണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ട്വിറ്ററർ അധികൃതർ പെലീസിന് നൽകി. സംഭവത്തിൽ നേരത്തെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വീഡിയോ വിവാദം പ്രധാന ചർച്ചയായിരുന്നു