വിജയ് ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും;നാട്ടിൽ എത്തിയാലുടൻ  അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശം

വിജയ് ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും;നാട്ടിൽ എത്തിയാലുടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതിയുടെ നിർദ്ദേശം

സ്വന്തം ലേഖിക

കൊച്ചി :യുവനടിയുടെ പീഡന പരാതിയിൽ വിജയ് ബാബുവിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടിൽ എത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു.

വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വിമാനത്താവളത്തില്‍ എത്തിയാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍,മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് യാത്ര മാറ്റുകയായിരുന്നുവെന്നാണ് വിവരം.