വിധിയെഴുതി തൃക്കാക്കര;  വോട്ടെടുപ്പ് അവസാനിച്ചു; മുന്നണികളുടെ കണക്കിലേറെ പോളിംഗ്; വോട്ടെണ്ണല്‍ വെള്ളിയാഴ്ച

വിധിയെഴുതി തൃക്കാക്കര; വോട്ടെടുപ്പ് അവസാനിച്ചു; മുന്നണികളുടെ കണക്കിലേറെ പോളിംഗ്; വോട്ടെണ്ണല്‍ വെള്ളിയാഴ്ച

സ്വന്തം ലേഖിക

കൊച്ചി: കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും വിവാദങ്ങളും കടന്ന് തൃക്കാക്കര വിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു.

മുന്നണികള്‍ക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നല്‍കുന്ന പോളിംഗ് ശതമാനത്തില്‍ ഇനി കണക്കുകൂട്ടലിന്‍റെ സമയമാണ്. മുന്നണികളുടെ കണക്ക് മറികടന്നുള്ള പോളിംഗാണ് തൃക്കാക്കരയില്‍ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കോര്‍പറേഷന് കീഴിലെ വാര്‍ഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും രാവിലെ മുതല്‍ മികച്ച പോളിംഗ് നടന്നു. ഇവിടെ ഉച്ചയ്ക്ക് ശേഷം പോളിംഗ് പെട്ടെന്ന് മന്ദഗതിയിലായത് പോളിംഗ് ശതമാനത്തെ നേരിയ തോതില്‍ ബാധിച്ചു. എങ്കിലും ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. പ്രശ്നങ്ങളില്ലാതെയാണ് തൃക്കാക്കരയില്‍ പോളിംഗ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയില്‍ പൊലീസ് പിടികൂടിയതൊഴിച്ചാല്‍ കാര്യമായ യാതൊരു അനിഷ്ട സംഭവങ്ങളും വോട്ടിംഗിന്റെ ഒരു ഘട്ടത്തിലും ഉണ്ടായില്ല.