സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപ: കെഎസ്‌ആര്‍ടിസി നോണ്‍ എസി ജന്റം ബസ്‌കളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപ: ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപ: സംസ്ഥാനത്ത് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആര്‍ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിലവില്‍ വന്നു. സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. അതിനു മുകളില്‍ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. അതേസമയം എക്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ലോര്‍ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. കെഎസ്‌ആര്‍ടിസി […]

കൊല്ലത്ത് നടുറോഡിൽ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയും, കയറിപ്പിടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടി. കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ബിജു (39) ആണ് പൊലീസ് പിടിയിലായത്. കൂട്ടുകാരികള്‍ക്കൊപ്പം വനിതാ ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. ആളുകൾ കൂടിയതോടെ യുവാവിനെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലീസ് കരിക്കോട് റെയില്‍വേട്രാക്കിന് സമീപം നാട്ടുകാര്‍ തടഞ്ഞുവച്ച യുവാവിനെ കസ്റ്റഡിയില്‍ […]

ഏഴു വയസുള്ള പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 37 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും

സ്വന്തം ലേഖകൻ പാലക്കാട്: ഏഴു വയസുള്ള പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാണിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് വിവിധ വകുപ്പുകളിലായി 37 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. അയിലൂര്‍ തിരിഞ്ഞക്കോട് എസ്.സി. കോളനിയിലെ പ്രസാദ് എന്ന പ്രാവി(28)നെ ആണ് പാലക്കാട് ജില്ല ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി. 2020 ജനുവരിയിലാണ് […]

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് പട്ടാപ്പകല്‍ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. മാരായമുട്ടം സ്വദേശിയായ ഷാജിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു. വീടിന്റെ പിന്‍വശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്നായിരുന്നു അതിക്രമം.വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ വീട്ടമ്മയെ വലിച്ചിഴച്ചു. പീഡന ശ്രമത്തിനിടെ മകള്‍ ഓടിയെത്തി തടഞ്ഞെങ്കിലും ഗര്‍ഭിണിയായ ഇവരെ പ്രതി മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ടു. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ പ്രദേശത്തുള്ള സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാറുണ്ടെന്ന് പരാതിയുണ്ട്. യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാരും നാട്ടുകാരും […]

വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു ; യൂത്ത് ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെത്തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന് എതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പി സി ജോര്‍ജിന് എതിരെ യൂത്ത് ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് അടക്കമുള്ളവരും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ […]

സ്വകാര്യ സ്ഥാപനത്തില്‍ ജോലിയാണെന്ന് വീട്ടില്‍ പറഞ്ഞ് കാർത്തിക നടത്തിയത് ലഹരിക്കച്ചവടം; ഒരു പ്രണയത്തകർച്ചയിൽ നിന്നും കരകയറി ശങ്കരനാരായണനുമായി കൊച്ചിയിൽ ലിവിങ് ടുഗെതര്‍ ; വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിച്ചേർന്നത് വൻ ലഹരികടത്ത് സംഘത്തിലേക്ക്; കൊച്ചിയിൽ പിടിക്കപ്പെട്ട ലഹരിമരുന്ന് സംഘത്തിൽ കോട്ടയം സ്വദേശിനി എത്തിപ്പെട്ടത് ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും ലഹരി മരുന്ന് കിട്ടിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൊലീസിന്റെ പിടിയിലായ യുവതിയെ പ്രണയത്തിലാക്കി ലഹരിസംഘത്തിലേക്ക് എത്തിച്ചതാണെന്നാണ് വിവരം. കോട്ടയം സ്വദേശിനിയായ കാര്‍ത്തിക(26)യാണ് ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ശങ്കരനാരായണന്‍(23) കാര്‍ത്തികയെ പ്രണയിച്ച്‌ ഒപ്പം കൂട്ടുകയും ലഹരിക്ക് അടിമപ്പെടുത്തുകയുമായിരുന്നു. കോട്ടയം വില്ലൂന്നി സ്വദേശിനിയാണ് കാര്‍ത്തിക. ആദ്യം വിദേശത്തായിരുന്നു യുവതിക്ക് ജോലി. വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ കാര്‍ത്തിക, ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഇടയിലാണ് ശങ്കരനാരായണനെ കണ്ടുമുട്ടുന്നത്. […]

​​സഞ്ചരി​ച്ച ബൈ​ക്കി​ന് ബ​സ്‌ സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി കെഎ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റെ​യും ആ​ക്ര​മി​ച്ച്‌ ബ​സ് ത​ക​ര്‍​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ല്‍

സ്വന്തം ലേഖകൻ കാ​ട്ടാ​ക്ക​ട : കെ​എ​സ്‌ആ​ര്‍​ടി​സി ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റെ​യും ആ​ക്ര​മി​ച്ച്‌ ബ​സ് ത​ക​ര്‍​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ലായി. ​വിള​പ്പി​ല്‍ കാ​വി​ന്‍​പു​റം ച​പ്പാ​ത്ത് മു​ക്ക് ചെ​റു​കി​ല്‍ തു​ണ്ട​വി​ള വീ​ട്ടി​ല്‍ അ​ന​ന്തു (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് പാ​ല​യ്ക്ക​ല്‍ വ​ച്ച്‌ അ​ന​ന്തു​വും കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റ് അ​ഞ്ച് പേ​രും സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് ബ​സ്‌ സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞ് വ​ഴി​യി​ല്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് ഭാ​ഗ​ത്ത് നി​ന്നും വി​ള​പ്പി​ല്‍​ശാ​ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. സു​രേ​ഷ്കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ഗം​ഗാ​പ്ര​സാ​ദ്, രാ​ജ​ന്‍, വി​ന്‍​സെ​ന്‍റ്, സി​വി​ല്‍ […]

കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി.രമേശൻ (48) ശനിയാഴ്‌ച വൈകിട്ട് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായി. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്‍റെ പരാതിയിലാണ് അറസ്‌റ്റ്‌. പാസ്പോര്‍ട്ട്‌ വെരിഫിക്കേഷന്‍ സംബന്ധിച്ച്‌ സ്റ്റേഷനില്‍ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശരത്ത് കണ്ണൂര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് ഫിനോഫ്‌തലിന്‍ പൗഡര്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്‍റെ നോട്ട്‌ ശരത്തിന് നല്‍കുകയും തുടര്‍ന്ന് എഎസ്‌ഐക്ക് കൈമാറുമ്ബോള്‍ പിടികൂടുകയുമായിരുന്നു.