play-sharp-fill

മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച്‌ അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച്‌ അപകടം. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ(17) ആണ് മരിച്ചത്. പൊള്ളലേറ്റ മിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 14 ന് രാത്രിയിലായിരുന്നു സംഭവം. കറന്റ് പോയപ്പോള്‍ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയില്‍ തീ പിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം. ഇതാണ് പെട്ടന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്. […]

അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിൽ; പകൽ സമയങ്ങളിൽ ആക്രി സാധനങ്ങൾ പെറുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ നോക്കിവെയ്ക്കും; രാത്രി സമയങ്ങളിൽ കൂട്ടാളികളായ പുരുക്ഷന്മാരോടൊപ്പം മോഷണം നടത്തും; സിസിടിവി ക്യാമറ ഉള്ള വീടുകളെ പൂർണ്ണമായും ഒഴിവാക്കും; പിടിക്കപ്പെട്ടാൽ കൊല്ലാനും മടിക്കില്ല

സ്വന്തം ലേഖകൻ കൊച്ചി: അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികൾ മോഷ്ടിച്ചത്. കോഴിക്കോട്, തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയിൽ എകെജി റോഡിൽ മണിക്കുന്ന് വീട്ടിൽ, മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ കസ്തൂരി (22), കേശവന്റെ […]

കോട്ടയം ജില്ലയിൽ ഇന്ന് (3/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (3/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 12th മൈൽ, ഇളങ്കാവ്, കോത്തല, ദേവപുരം എന്നിവിടങ്ങളിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കാഞ്ഞിരപ്പള്ളി കുറുവാമൊഴിയിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിനിയെ കാണാനില്ലന്ന് പരാതി

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കുറുവാമുഴി സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയെ കാണാനില്ലന്ന് പരാതി. കാഞ്ഞിരപ്പള്ളി കുറുവാ മുഴി സ്വദേശിനിയായ കുളവട്ടത്തിൽ അമൃതാ രാജ(17)നെയാണ് കാണാതായിരിക്കുന്നത് പൊൻകുന്നം വിഎച്ച് എസ് എസ് സിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അമൃത. വൈകുന്നേരം 5 മണിയോടെ കുറുവാമൊഴിയിൽ നിന്നും പൊൻകുന്നം ഭാ​ഗത്തേക്കുള്ള ബസിൽ കയറി പോകുന്നത് കണ്ടവരുണ്ട്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ കാഞ്ഞിപ്പള്ളി പൊലീസ് സ്റ്റേഷനിലോ 9605053854 എന്ന നമ്പരിലോ ബന്ധപ്പെടുക.

വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടു മരണം; സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റും, കരിങ്കുറ്റിയിൽ മരം വീണും രണ്ടു യുവാക്കൾ മരിച്ചു

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംബറ്റ കാട്ടുനായ്‌ക്ക കോളനിയിലെ ബിനു സോമൻ(32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം. വീടിന് സമീപത്തെ തോട്ടിനരികിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകും വഴി വയലിൽ വെച്ചാണ് ബിനുവിന് ഇടിമിന്നലേറ്റത്. പനമരം കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയിലാണ് മരം ദേഹത്ത് വീണ് യുവാവ് മരിച്ചത്. കരിങ്കുറ്റി വാടോത്ത് രോഹിണി നിവാസ് ഹരിദാസന്റെ മകൻ വിഷ്‌ണു(27) ആണ് മരിച്ചത്. വീട്ടിലേക്ക് […]

തിരുവനന്തപുരം പോത്തന്‍കോട് ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുത്തം; പെനാൽറ്റി ഷൂട്ടൗട്ടിൽ ബം​ഗാളിനെ തോൽപ്പിച്ച് ഏഴാം കിരീടം നേടി കേരളം

സ്വന്തം ലേഖകൻ മലപ്പുറം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുത്തം. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവില്‍ ആണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. 116ആം മിനുട്ട് വരെ കേരളം ഒരു ഗോളിന് പിറകിലായിരുന്നു. അവിടെ നിന്ന് പൊരുതി കയറി ആയിരുന്നു വിജയം. സെമി ഫൈനലിലെ ആദ്യ ഇലവനില്‍ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലില്‍ എന്ന പോലെ ഇന്നും തുടക്കത്തില്‍ കേരളത്തില്‍ നിന്ന് നല്ല പ്രകടനം അല്ല കാണാന്‍ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും […]

ഭർത്താവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ​ഗർഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച സംഭവം;പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഹൈദരാബാദ്: ഭർത്താവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ​ഗർഭിണിയായ ഭാര്യയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച സംഭവം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ ബപാട്‌ല ജില്ലയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ജോലി തേടി കൃഷ്ണ ജില്ലയിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതിയും ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം. പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടക്കുകയായിരുന്ന ഇവർക്കരികിലെത്തിയ മൂന്നംഗ സംഘം യുവതിയുടെ ഭർത്താവിനെ മർദിച്ചു. മദ്യലഹരിയിലായിരുന്ന സംഘത്തെ തടയാൻ ശ്രമിച്ച യുവതിയെ ഇവർ വലിച്ചിഴച്ചുകൊണ്ടു […]

കോട്ടയം ജില്ലയിൽ നാളെ (3/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (3/5/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 12th മൈൽ, ഇളങ്കാവ്, കോത്തല, ദേവപുരം എന്നിവിടങ്ങളിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൊല്ലത്തും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു; ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

സ്വന്തം ലേഖകൻ കൊല്ലം: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലെ ഫാത്തിമ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവ‌ര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. ഭക്ഷണത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം മലപ്പുറം വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് മന്തി ബിരിയാണി കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വേങ്ങര ഹൈസ്കൂളിന് സമീപമുള്ള മന്തി ഹൗസില്‍ നിന്ന് ഭക്ഷണം […]