കൊല്ലത്തും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം;  ഹോട്ടല്‍ അടപ്പിച്ചു; ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

കൊല്ലത്തും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു; ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

സ്വന്തം ലേഖകൻ

കൊല്ലം: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ശാസ്താംകോട്ടയിലെ ഫാത്തിമ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവ‌ര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. ഭക്ഷണത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം മലപ്പുറം വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് മന്തി ബിരിയാണി കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വേങ്ങര ഹൈസ്കൂളിന് സമീപമുള്ള മന്തി ഹൗസില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഹോട്ടല്‍ അടപ്പിച്ചു.