ആശുപത്രിയിലെത്തി വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്; ഡോക്ടറെ മുൻപും സമാനമായ രീതിയിൽ അപമാനിക്കാൻ കണ്ണൻ പട്ടാമ്പി ശ്രമിച്ചിരുന്നു; അന്ന് നൽകിയ പരാതി പൊലീസ് മുക്കിയെന്നും ഡോക്ടർ

സ്വന്തം ലേഖകൻ പട്ടാമ്ബി: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്. ഒന്നര വർഷത്തിനിടെ ഇയാൾ ആശുപത്രിയിലെത്തി പലതവണ മോശമായി പെരുമാറിയതായാണ് ‍ഡോക്ടർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് മുൻപ് പൊലീസിൽ പരാതി കൊടുത്തെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറയുന്നു. ഒന്നര വർഷം മുൻപാണു വനിതാ ഡോക്ടർ ആദ്യമായി കണ്ണൻ പട്ടാമ്പിക്കെതിരെ പരാതി നൽകിയത്. ഇപ്പോൾ വീണ്ടും പരാതിയുമായെത്തിയതോടെയാണു പൊലീസ് കേസെടുത്തത്.    

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ നിന്ന്; കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷ് (28) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതൽ തടങ്കലിൽ ആയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതോടെ അനീഷ് ഒളിവിൽ പോവുകയായിരുന്നു. കേസ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് […]

നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകം; മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തു; പോയത് ബിഹാറിലുള്ള സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളിയെ കാണാൻ; തോക്ക് സംഘടിപ്പിച്ചതും ബിഹാറിൽ നിന്ന്; മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

സ്വന്തം ലേഖകൻ കണ്ണൂർ: മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തെന്നും, നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് പോകും. അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാഖിൽ സുഹൃത്തിനൊപ്പം ബീഹാറിലെ ഉൾപ്രദേശത്ത് പോയി താമസിച്ചിരുന്നു. ഈ സുഹൃത്ത് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പേരുവിവരങ്ങൾ പുറത്തുവിടുക. രാഖിലിന്റെ […]

ആലുവയില്‍ നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം; മകന്റെ മരണകാരണം അറിയുന്നത് വരെ സമരം ചെയ്യും; ജോലി തരാമെന്നും വീട് നല്‍കാമെന്നും പറഞ്ഞ് സര്‍ക്കാര്‍ വഞ്ചിച്ചു; സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനേ; മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ മൂന്ന് വയസ്സുകാരന്‍ പൃഥ്വിരാജിന്റെ അമ്മ

സ്വന്തം ലേഖകന്‍ ആലുവ: നാണയം വിഴുങ്ങി പൃഥ്വിരാജ് എന്ന മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ നന്ദിനി. ഒരു വര്‍ഷമായിട്ടും മകന്റെ മരണകാരണം അറിയാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും വഞ്ചിച്ചുവെന്നും നന്ദിനി പറയുന്നു. ജോലി വാഗ്ദാനം നല്‍കിയത് പാലിച്ചില്ലെന്നും മകന്റെ മരണകാരണം വ്യക്തമാകും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും നന്ദിനി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടക വീട്ടിലാണ് നന്ദിനിയും അമ്മയും കഴിയുന്നത്. ഒന്നും നേടിയെടുക്കാനല്ല സമരമെന്നും മൂന്ന് വര്‍ഷം ഓമനിച്ച് വളര്‍ത്തിയ കുഞ്ഞിന്റെ മരണകാരണം അറിയുകയാണ് […]

തലയോലപ്പറമ്പിൽ വാക്‌സിന്റെ രണ്ടാം ഡോസിനായി ചെന്ന വീട്ടമ്മയ്ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തു; കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വയ്ക്കുന്നതിനിടെ നഴ്സ് വീണ്ടും കുത്തി; വീട്ടമ്മ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തലയോലപ്പറമ്പ് : സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തതായി പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വടയാർ കോഞ്ചപ്പുരയിൽ സരള തങ്കപ്പനാണ് ദുരനുഭവം ഉണ്ടായത്. കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ എത്തിയതായിരുന്നു ഇവർ. ആദ്യം ഒരു ഡോസ് വാക്‌സിനെടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം വസ്ത്രം നേരെ ഇടുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നുവെന്ന് സരള പറയുന്നു. ആദ്യം സരളയ്ക്ക് വാക്സിനെടുത്ത ശേഷം ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന് വന്ന ആള്‍ക്ക് അത് […]

കേരളത്തിൽ‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം; നമ്മൾ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായി മോചനം നേടിയിട്ടില്ല; വാക്‌സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതി വഷളാകും; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതി‍ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അല്ലാത്തപക്ഷം മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് ജാ​ഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. നമ്മൾ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത നിലനിൽക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് […]

ബോക്‌സിങ്ങ് ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്; ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി;താരം മത്സരിച്ചത് തലയിൽ എഴ് തുന്നലുമായി

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് ബോക്‌സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്തായി. ഉസ്ബെക്കിസ്താന്റെ ബഖോദിർ ജലോലോവിനോട് 5-0 എന്ന സ്‌കോറിനാണ് സതീഷ് കുമാർ പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകൾ ഇട്ടാണ് സതീഷ് ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്. മുൻപ് സതീഷ് കുമാർ മത്സരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മെഡിക്കൽ ക്ലിയറൻസ് കിട്ടിയതോടെ താരം മത്സരിക്കുകയായിരുന്നു. അതേസമയം, ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധു വെങ്കലത്തിനായി ഇന്ന് മത്സരിക്കും. ചൈനയുടെ […]

ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്‌കാരവും ആസ്റ്റർ മിംസിന്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാർഡിന് പരിഗണിച്ചിരിക്കുന്നത്. കോവിഡ് കാലത്തുൾപ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ചേംബർ ഓഫ് കൊമഴ്സ് ഹെൽത്ത്കെയർ എക്സലൻസ് അവാർഡ് ജൂറി പറഞ്ഞു. 300 കിടക്കകളിൽ അധികമുള്ള ആശുപത്രികളുടെ ഗണത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെ നിരയിലാണ് […]

അന്നമ്മ കുര്യൻ നിര്യാതയായി

പാമ്പാടി വെള്ളൂർ – വട്ടത്തിച്ചിറയിൽ പരേതനായ വി കെ കുര്യന്റെ (കുഞ്ഞൂഞ്ഞു) ഭാര്യ അന്നമ്മ കുര്യൻ, (പൊടിയമ്മ)90, ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. പരേത കുമ്പനാട് കൊച്ചാലുംമ്മൂട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ആഗസ്റ്റ് നാല് ബുധനാഴ്ച ന്യൂ ജേഴ്സിയിൽ. മക്കൾ: പരേതയായ സൂസൻ (ബബിലി), മേരി , ആലിസ്, സണ്ണി. മരുമക്കൾ: ജോർജ് എബ്രഹാം(കോട്ടയം)സാബു ജോർജ് (കൊട്ടാരക്കര)റോഡ്നി ഹാഡ്ലി, ട്രിഷ്യ കുര്യൻ (ഇരുവരും അമേരിക്ക).  

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ; ആഡംബര കാറിൽ കടത്തിയ 70 കിലോ കഞ്ചാവുമായാണ് പിടിയിലായത്

സ്വന്തം ലേഖകൻ വേലന്താവളം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും കൂട്ടാളിയും 70 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായി. കല്ലടിക്കോട്, ചുങ്കം, പീടികപ്പറമ്പിൽ സനു എന്ന ചുക്ക് സനു വ :39, സുഹൃത്ത് മണ്ണാർക്കാട് , വെട്ടിക്കല്ലടി, ഷഫീഖ് വയ: 27 എന്നിവരെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സക്വാഡും , കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ അർദ്ധരാത്രി വേലന്താവളം ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും ആഡംഭര കാറിൻ്റെ ഡിക്കിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. നിരവധി തവണ കഞ്ചാവ് കടത്തിയതായി […]