തലയോലപ്പറമ്പിൽ വാക്‌സിന്റെ രണ്ടാം ഡോസിനായി ചെന്ന വീട്ടമ്മയ്ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തു; കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വയ്ക്കുന്നതിനിടെ നഴ്സ് വീണ്ടും കുത്തി; വീട്ടമ്മ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ് : സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാൻ ചെന്ന വീട്ടമ്മയ്ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തതായി പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

വടയാർ കോഞ്ചപ്പുരയിൽ സരള തങ്കപ്പനാണ് ദുരനുഭവം ഉണ്ടായത്. കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ എത്തിയതായിരുന്നു ഇവർ.
ആദ്യം ഒരു ഡോസ് വാക്‌സിനെടുത്തു.

കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം വസ്ത്രം നേരെ ഇടുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നുവെന്ന് സരള പറയുന്നു.

ആദ്യം സരളയ്ക്ക് വാക്സിനെടുത്ത ശേഷം ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന് വന്ന ആള്‍ക്ക് അത് നല്‍കാന്‍ പോയി. മടങ്ങി എത്തിയപ്പോള്‍ കസേരയില്‍ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതി വീണ്ടും കുത്തിവയ്പെടുത്തതെന്നാണ് നഴ്‌സ് നല്‍കുന്ന വിശദീകരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിജു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരള തങ്കപ്പൻ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.