ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്‌കാരവും ആസ്റ്റർ മിംസിന്

ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്‌കാരവും ആസ്റ്റർ മിംസിന്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാർഡിന് പരിഗണിച്ചിരിക്കുന്നത്.

കോവിഡ് കാലത്തുൾപ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ചേംബർ ഓഫ് കൊമഴ്സ് ഹെൽത്ത്കെയർ എക്സലൻസ് അവാർഡ് ജൂറി പറഞ്ഞു. 300 കിടക്കകളിൽ അധികമുള്ള ആശുപത്രികളുടെ ഗണത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെ നിരയിലാണ് ആസ്റ്റർ മിംസ് ഒന്നാമതെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം രാജ്യത്ത് വിവിധങ്ങളായ സംഘടനകൾ നടത്തിയ ആതുരസേവനമേഖലയുമായി ബന്ധപ്പെട്ട മുഴുവൻ അവാർഡുകളിലും ആസ്റ്റർ മിംസിന് മികച്ച പരിഗണന ലഭിച്ചു എന്നത് അഭിമാനകരമാണെന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇത്തരം അവാർഡുകൾ ആസ്റ്റർ മിംസിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതൽ മികച്ച രീതിയിൽ നടപ്പിലാക്കുവാൻ പ്രേരണയാകുന്നു എന്ന് നോർത്ത് കേരള സി ഇ ഒ ഫർഹാൻ യാസിൻ പറഞ്ഞു.