play-sharp-fill

കോളജിൽ പോകുന്ന സമയത്തൊക്കെ എബിവിപിയാണ്, അതിന് ശേഷം ബി.ജെ.പിയുടെ ട്രാക്കിലോട്ട് വന്നു ; സംഘിയെന്ന് വിളിച്ച് കൊച്ചാക്കരുത്, കട്ടസംഘിയാണ് : പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ രംഗത്ത്. തന്നെ സംഘി എന്ന് വിളിച്ച് കൊച്ചാക്കരുതെന്നും താൻ കട്ട സംഘിയാണെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി. കലയും രാഷ്ട്രീയവും രണ്ടായിട്ടാണ് കാണുന്നതെന്നും നടനായ താൻ ബിജെപിയുടെ ഭാഗമായത് കാരണം കൂടുതൽ പേർ താൻ അഭിനയിക്കുന്ന സീരിയലുകളും സിനിമകളും കാണുമെന്നോ അല്ലെങ്കിൽ, താൻ വെറുക്കപ്പെടുമെന്നോ കരുതുന്നില്ല. സീരിയലിൽ അഭിനയിച്ചതിന് എന്തായാലും കേന്ദ്രത്തിൽ നിന്ന് അവാർഡൊന്നും കിട്ടാനില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കോളേജിൽ പോകുന്ന സമയത്തൊക്കെ നമ്മൾ എബിവിപിയാണ്. അതിനു […]

ഭാര്യയുമായി അമ്മ വഴക്കിട്ടു ; വിരോധത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുമായി അമ്മ വഴക്കിട്ടതിനെ തുടർന്നുള്ള വിരോധത്താലാണ് അമ്മയെ മകൻ കൊലപ്പെടുത്തിയത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂർകോണം മോഹന വിലാസത്തിൽ മോഹനകുമാരി (62 ), മകൻ വിപിൻ (32)എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണമായി കരുതുന്നത്. മകനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിനിൽക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് […]

ഞങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണ്; ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സുധാകരന് പിണറായി വിജയനോട് വെറുപ്പാണ്; പ്രതികരണവുമായി എ കെ ബാലന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. സുധാകരന് പിണറായിയോടുളള വെറുപ്പ് തനിക്ക് നന്നായി അറിയാം. സുധാകരനെപ്പോലുളളവര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുളള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം. എന്നാല്‍ സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ടെന്നും ബാലന്‍ പരിഹസിച്ചു. സുധാകരനെ പേടിയുളള കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ കൂടെ ഹല്ലേലൂയ പാടിയിട്ട് പോകും. ഇത് ഒരിക്കലും സുധാകരന്‍ പറയാന്‍ പാടില്ലാത്തതാണ്. തങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണെന്ന് പറയുന്നതില്‍ ഒരു അഭിമാനക്ഷതവും ഇല്ലെന്നും എ […]

വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത് യൂണിഫോമിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രം; ദിവസക്കൂലിക്ക് സേനയെ സഹായിക്കാന്‍ നിയമിക്കപ്പെട്ട ഹോംഗാര്‍ഡുകൾ റോഡിൽ ഗുണ്ടായിസം കാണിക്കുന്നു; രേഖകളുമായി വാഹനത്തിൽ ഇരുന്നാൽ മതിയെന്ന ഡി ജി പി യുടെ നിർദ്ദേശത്തിന് പുല്ലുവില

സ്വന്തം ലേഖകന്‍ ശാസ്താംകോട്ട; ദിവസക്കൂലിക്ക് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഹോംഗാര്‍ഡുകള്‍ വാഹന പരിശോധനയുടെ പേരിൽ ഗുണ്ടായിസം കാണിക്കുന്നതായി  പരാതി. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധന നടത്തുന്നതിന് ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ് ഹോംഗാര്‍ഡുകള്‍. ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഇരുന്ന് ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതാണ് ഇപ്പോള്‍ വ്യാപകമായുള്ള രീതി. മോട്ടോര്‍ വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് […]

സിനിമാ ഷൂട്ടിംങിനെന്ന പേരിൽ കാർ വാടകയ്ക്ക് എടുക്കും: വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി നടന്ന് തട്ടിപ്പുകൾ നടത്തും; മടുക്കുമ്പോൾ കാറുകൾ പണയം വെക്കും; ചങ്ങനാശേരിയിൽ വാടകകാറുകൾ തട്ടിപ്പിന് ഉപയോഗിച്ച കോട്ടയം സ്വദേശിനിയായ യുവതിയും കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവും പിടിയിൽ

വിഷ്ണു ഗോപാൽ കോട്ടയം : ഷൂട്ടിംങിനു കാർ വാടകയ്ക്കു നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സ്വന്തം കാർ സിനിമയിൽ കാണാമെന്നു കരുതി വാടകയ്ക്ക് നൽകിയ ചങ്ങനാശേരി സ്വദേശികളെല്ലാം കുടുങ്ങി. ചങ്ങനാശേരിയിലും പരിസരത്തുമായി നിരവധി കാറുകൾ വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയ യുവതിയും യുവാവുമാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. സിനിമാ ഷൂട്ടിംങിനെന്ന പേരിൽ വാടകയ്ക്ക് എടുക്കുന്ന കാറുകൾ പണയം വച്ചാണ് സംഘം പണം തട്ടിയെടുത്തിരുന്നത്. ചങ്ങനാശേരിയിൽ നിന്നും റെന്റിനെടുത്ത വാഹനങ്ങൾ പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിലാണ് യുവാവും യുവതിയും പൊലീസ് പിടിയിലായത്. ഷൂട്ടിങ്ങിനെന്ന വ്യാജേനെ റെന്റിനെടുത്ത വാഹനങ്ങൾ പണയം വച്ച് […]

അമിതപിഴ ഈടാക്കിയെന്ന് ആരോപിച്ച് ആര്‍.ടി.ഓയ്ക്ക് മര്‍ദ്ദനം; വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 15,500 രൂപ പിഴ ചുമത്തി

സ്വന്തം ലേഖകന്‍ ചെറുതുരുത്തി: വാഹന പരിശോധനക്കിടെ അമിത പിഴ ഈടാക്കി എന്നാരോപിച്ച് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വരവൂര്‍ കുമരപ്പനാല്‍ പറമ്പില്‍ പീടികയില്‍ മുസ്തഫ (48), മകന്‍ ഗഫൂര്‍ (27) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് അപകടകരമാം വിധം വരുന്നത് കണ്ടാണ് മുസ്തഫക്ക് 15,500 രൂപ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്താണ് മുസ്തഫയും മകനും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം.പി. ഷെമീറിനെയും വടക്കാഞ്ചേരി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.അരുണ്‍, […]

സ്വർണ്ണവിലയിൽ വീണ്ടും കുറവ്: തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില കുറയുന്നു; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണ വിലയിൽ സംസ്ഥാനത്ത് വീണ്ടും കുറവ്. തുടർച്ചയായ ദിവസങ്ങളിലാണ് സ്വർണ വില ഇപ്പോൾ കുറയുന്നത്. സ്വർണ്ണ വില ഇന്ന് ഗ്രാമിന് അറുപത് രൂപയും, പവന് 480 രൂപയും കുറഞ്ഞിട്ടുണ്ട്. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (04/02/2021) പവന് :35000  

വൈക്കത്ത് കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ വനംവകുപ്പിന്റെ പിടിയില്‍

സ്വന്തം ലേഖകന്‍ വൈക്കം: കീരിയെ കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. നവീന്‍ കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത് കീരിയെ കറിവെക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കീരിയുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം […]

ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കോണ്ടെസ്റ്റ്; പാലക്കാട് സ്വദേശിയായ ഐശ്വര്യക്ക് മൂന്നാം സ്ഥാനം; അഭിമാന നേട്ടം കരസ്ഥമാക്കിയത് സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി

സ്വന്തം ലേഖകന്‍ പാലക്കാട്: ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കണ്ടെസ്റ്റില്‍ പാലക്കാട് സ്വദേശിനി ഐശ്വര്യക്ക് മൂന്നാം സ്ഥാനം. സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നേഴ്‌സസ് ഫോട്ടോ കണ്ടെസ്റ്റില്‍ സിപിഎഎസ് മണിമലക്കുന്ന് എസ്എംഇയിലെ നാലാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ എ യ്ക്ക് മൂന്നാം സ്ഥാനം.അന്താരാഷ്ട്ര നേഴ്‌സിംഗ് ദിനത്തോടനുബന്ധി ച്ച് നടത്തപ്പെട്ട ഫോട്ടോ കണ്ടെസ്റ്റില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 200 മത്സരാര്‍ഥികള്‍ പങ്കെടുത്തു. സിപിഎഎസ് മണിമലക്കുന്ന് എസ്എംഇക്ക് അഭിമാന നേട്ടം സമ്മാനിച്ച ഐശ്വര്യ, മുന്‍പും നിരവധി ഫോട്ടോ ഗ്രാഫി […]

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡന പരമ്പര ; സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ ; അറസ്റ്റിലായ ഏഴുപേരും 22വയസിൽ താഴെ മാത്രം പ്രായമുള്ളവർ

സ്വന്തം ലേഖകൻ കൊല്ലം : ഓയൂരിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ(21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. വെളിയം കുടവട്ടൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതികൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി രഹസ്യമായി പാർപ്പിച്ച് […]