വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത് യൂണിഫോമിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രം; ദിവസക്കൂലിക്ക് സേനയെ സഹായിക്കാന്‍ നിയമിക്കപ്പെട്ട ഹോംഗാര്‍ഡുകൾ റോഡിൽ ഗുണ്ടായിസം കാണിക്കുന്നു; രേഖകളുമായി വാഹനത്തിൽ ഇരുന്നാൽ മതിയെന്ന ഡി ജി പി യുടെ നിർദ്ദേശത്തിന് പുല്ലുവില

Spread the love

സ്വന്തം ലേഖകന്‍

ശാസ്താംകോട്ട; ദിവസക്കൂലിക്ക് പോലീസ് സേനയെ സഹായിക്കാന്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഹോംഗാര്‍ഡുകള്‍ വാഹന പരിശോധനയുടെ പേരിൽ ഗുണ്ടായിസം കാണിക്കുന്നതായി  പരാതി. കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള സമഗ്ര വാഹനപരിശോധന നടത്തുന്നതിന് ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ് ഹോംഗാര്‍ഡുകള്‍. ഇവര്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലും വാഹനത്തിലും ഇരുന്ന് ഹോം ഗാര്‍ഡുകളെ കൊണ്ട് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതാണ് ഇപ്പോള്‍ വ്യാപകമായുള്ള രീതി.

മോട്ടോര്‍ വാഹന ചട്ടം അനുസരിച്ച് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് മാത്രമേ ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്ത് രേഖകള്‍ പരിശോധിക്കാനും പിഴ ചുമത്താനും അധികാരമുള്ളൂ. എന്നാല്‍ പോലീസ് വാഹനപരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം ഹോം ഗാര്‍ഡുകളാണ് വാഹനം കൈ കാണിച്ച് നിര്‍ത്തുന്നതും പരിശോധകന്റെ ഇടത്തേക്ക് പറഞ്ഞയക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധകന്‍ വാഹനത്തിന്റെ സമീപമെത്തി രേഖകളും ഡ്രൈവറെയും പരിശോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിന് പുല്ലുവിലയാണ് ചില ഉദ്യോഗസ്ഥര്‍ കല്പിക്കുന്നത്.