കോളജിൽ പോകുന്ന സമയത്തൊക്കെ എബിവിപിയാണ്, അതിന് ശേഷം ബി.ജെ.പിയുടെ ട്രാക്കിലോട്ട് വന്നു ; സംഘിയെന്ന് വിളിച്ച് കൊച്ചാക്കരുത്, കട്ടസംഘിയാണ് : പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

കോളജിൽ പോകുന്ന സമയത്തൊക്കെ എബിവിപിയാണ്, അതിന് ശേഷം ബി.ജെ.പിയുടെ ട്രാക്കിലോട്ട് വന്നു ; സംഘിയെന്ന് വിളിച്ച് കൊച്ചാക്കരുത്, കട്ടസംഘിയാണ് : പ്രതികരണവുമായി നടൻ കൃഷ്ണകുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷനിൽ നിന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ രംഗത്ത്. തന്നെ സംഘി എന്ന് വിളിച്ച് കൊച്ചാക്കരുതെന്നും താൻ കട്ട സംഘിയാണെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി.

കലയും രാഷ്ട്രീയവും രണ്ടായിട്ടാണ് കാണുന്നതെന്നും നടനായ താൻ ബിജെപിയുടെ ഭാഗമായത് കാരണം കൂടുതൽ പേർ താൻ അഭിനയിക്കുന്ന സീരിയലുകളും സിനിമകളും കാണുമെന്നോ അല്ലെങ്കിൽ, താൻ വെറുക്കപ്പെടുമെന്നോ കരുതുന്നില്ല. സീരിയലിൽ അഭിനയിച്ചതിന് എന്തായാലും കേന്ദ്രത്തിൽ നിന്ന് അവാർഡൊന്നും കിട്ടാനില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജിൽ പോകുന്ന സമയത്തൊക്കെ നമ്മൾ എബിവിപിയാണ്. അതിനു ശേഷമാണ് ബിജെപിയുടെ ട്രാക്കിലോട്ട് വന്നത്. പക്ഷെ അന്നൊന്നും നമുക്ക് ഒരു 500, 1000 വോട്ട് പോലും കിട്ടാത്ത കാലമാണ്. അന്നും അതിന്റെ കൂടെ നിന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടൊപ്പം നിന്നാൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു നിലയിലുള്ള ആളല്ല താനെന്നും ‘ഹീറോ ഹീറോയിൻ’ എന്ന തലത്തിൽ നിൽക്കുന്ന ആളല്ല താനെന്നും നടൻ പറഞ്ഞു. ജനസേവനത്തിന് പദവികൾ സഹായകമാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.