സിനിമാ ഷൂട്ടിംങിനെന്ന പേരിൽ കാർ വാടകയ്ക്ക് എടുക്കും: വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി നടന്ന് തട്ടിപ്പുകൾ നടത്തും; മടുക്കുമ്പോൾ കാറുകൾ പണയം വെക്കും; ചങ്ങനാശേരിയിൽ വാടകകാറുകൾ തട്ടിപ്പിന് ഉപയോഗിച്ച കോട്ടയം സ്വദേശിനിയായ യുവതിയും കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവും പിടിയിൽ

സിനിമാ ഷൂട്ടിംങിനെന്ന പേരിൽ കാർ വാടകയ്ക്ക് എടുക്കും: വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി നടന്ന് തട്ടിപ്പുകൾ നടത്തും; മടുക്കുമ്പോൾ കാറുകൾ പണയം വെക്കും; ചങ്ങനാശേരിയിൽ വാടകകാറുകൾ തട്ടിപ്പിന് ഉപയോഗിച്ച കോട്ടയം സ്വദേശിനിയായ യുവതിയും കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവും പിടിയിൽ

Spread the love

വിഷ്ണു ഗോപാൽ

കോട്ടയം : ഷൂട്ടിംങിനു കാർ വാടകയ്ക്കു നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സ്വന്തം കാർ സിനിമയിൽ കാണാമെന്നു കരുതി വാടകയ്ക്ക് നൽകിയ ചങ്ങനാശേരി സ്വദേശികളെല്ലാം കുടുങ്ങി. ചങ്ങനാശേരിയിലും പരിസരത്തുമായി നിരവധി കാറുകൾ വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയ യുവതിയും യുവാവുമാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. സിനിമാ ഷൂട്ടിംങിനെന്ന പേരിൽ വാടകയ്ക്ക് എടുക്കുന്ന കാറുകൾ പണയം വച്ചാണ് സംഘം പണം തട്ടിയെടുത്തിരുന്നത്.

ചങ്ങനാശേരിയിൽ നിന്നും റെന്റിനെടുത്ത വാഹനങ്ങൾ പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിലാണ് യുവാവും യുവതിയും പൊലീസ് പിടിയിലായത്. ഷൂട്ടിങ്ങിനെന്ന വ്യാജേനെ റെന്റിനെടുത്ത വാഹനങ്ങൾ പണയം വച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിയ കോട്ടയം സ്വദേശിനിയായ ലക്ഷ്മി(35) കാഞ്ഞിരപ്പള്ളി സ്വദേശിയായ ജിന്റോ (25) എന്നിവരെയാണ് പൊലീസ് പിടി കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ആഴ്ചയ്ക്ക് മുൻപ് ഇവർക്ക് വാഹനം റെന്റിന് നൽകിയ ചങ്ങനാശേരി സ്വദേശിയായ ഫാസിൽ ബഷീറിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇരുവരെയും തൊടുപുഴയിൽ നിന്നുമാണ് ഇന്ന് പുലർച്ചെ പൊലീസ് പിടികൂടിയത്.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫാസിലിൽ നിന്നും ഇടനിലക്കാരൻ മുഖേനെ ഇവർ വാഹനം എടുത്തത്. തുടർന്ന് ആർ.സി ബുക്ക് പണയം വച്ച് ഇവർ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഫാസിൽ ഇവർക്ക് വാഹനം നൽകിയത്. ആദ്യ ദിവസങ്ങളിൽ വാടക കൃത്യമായി നൽകിയിരുന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. ഇരുവരും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതോടെ ഫാസിൽ പരാതി നൽകുകയായിരുന്നു.

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലും ഇരുവർക്കുമെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ചങ്ങനാശേരി സി.ഐ പ്രശാന്ത് കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. സമീപ ജില്ലകളിലും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ഇവർ വാഹനം പണയം വച്ചത് എവിടെയാണെന്നും വാഹനം സ്വീകരിച്ചവർ എന്തുചെയ്യുകയാണെന്നും പൊലീസ് അന്വേഷിക്കുകയാണ്.