play-sharp-fill
ഭാര്യയുമായി അമ്മ വഴക്കിട്ടു ; വിരോധത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു

ഭാര്യയുമായി അമ്മ വഴക്കിട്ടു ; വിരോധത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുമായി അമ്മ വഴക്കിട്ടതിനെ തുടർന്നുള്ള വിരോധത്താലാണ് അമ്മയെ മകൻ കൊലപ്പെടുത്തിയത്.

പെരുങ്കടവിള ആങ്കോട് തലമണ്ണൂർകോണം മോഹന വിലാസത്തിൽ മോഹനകുമാരി (62 ), മകൻ വിപിൻ (32)എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു സംഭവം. വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണമായി കരുതുന്നത്.

മകനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിനിൽക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മോഹനകുമാരിയെ കൊല ചെയപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ മാരായമുട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വീടിനുളളിൽ നിന്നും വിപിൻ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.