ഞങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണ്; ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സുധാകരന് പിണറായി വിജയനോട് വെറുപ്പാണ്; പ്രതികരണവുമായി എ കെ ബാലന്‍

ഞങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണ്; ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സുധാകരന് പിണറായി വിജയനോട് വെറുപ്പാണ്; പ്രതികരണവുമായി എ കെ ബാലന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. സുധാകരന് പിണറായിയോടുളള വെറുപ്പ് തനിക്ക് നന്നായി അറിയാം. സുധാകരനെപ്പോലുളളവര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുളള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം. എന്നാല്‍ സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ടെന്നും ബാലന്‍ പരിഹസിച്ചു.

സുധാകരനെ പേടിയുളള കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ കൂടെ ഹല്ലേലൂയ പാടിയിട്ട് പോകും. ഇത് ഒരിക്കലും സുധാകരന്‍ പറയാന്‍ പാടില്ലാത്തതാണ്. തങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണെന്ന് പറയുന്നതില്‍ ഒരു അഭിമാനക്ഷതവും ഇല്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പം മുതലേ സുധാകരന് പിണറായി വിജയനോട് വെറുപ്പാണ്. ബ്രണ്ണന്‍ കോളജില്‍ നിന്നും പിണറായി വിജയന്‍ പിരിയുമ്പോഴാണ് താന്‍ അവിടെ ചേരുന്നത്. അന്ന് തന്റെ സീനിയര്‍ ആയി പഠിക്കുകയാണ് സുധാകരന്‍. അക്കാലത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ കോളജില്‍ വരാറുണ്ടായിരുന്നു. ആ ഓര്‍മ്മ മനസിലുളളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായിയോട് സുധാകരനുണ്ടാകുമെന്ന് ബാലന്‍ വിമര്‍ശിച്ചു.