play-sharp-fill

മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്നു; അമ്മയുടെ കണ്‍മുന്നില്‍ സംസാര ശേഷി ഇല്ലാത്ത കിടപ്പ് രോഗിയായ മകള്‍ വെന്ത് മരിച്ചു

സ്വന്തം ലേഖകന്‍ കോതമംഗലം : മെഴുകുതിരിയില്‍ നിന്ന് കിടക്കയിലേക്ക് തീ പടര്‍ന്ന് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കിടപ്പ് രോഗിയായ മകള്‍ മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ കളരിക്കൂടി പരേതനായ കാവലന്റെ മകള്‍ ഉഷ(52) ആണ് മരിച്ചത്. കോളനിയില്‍ രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. വെളിച്ചത്തിനായി രാത്രി ഉഷയുടെ കട്ടിലിനോട് ചേര്‍ന്ന് കസേരയില്‍ കത്തിച്ചു വെച്ച മെഴുകു തിരിയില്‍ നിന്ന് കിടക്കയിലേക്കും വസ്ത്രങ്ങളിലേക്കും തീ പടര്‍ന്ന് പിടിച്ചതാവാം എന്നാണ് പൊലീസ് നിഗമനം. ഉഷയും പ്രായമുള്ള അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉഷ കിടക്കുന്ന മുറിയുടെ അടുത്ത മുറിയിലാണ് […]

നിയമാനുസൃതം വണ്ടി ഓടിച്ചവര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും; ബോധവത്ക്കരണത്തിന് പുതു മാര്‍ഗങ്ങളുമായി ട്രാഫിക് പൊലീസ്

സ്വന്തം ലേഖകന്‍ താമശ്ശേരി: റോഡില്‍ നിയമാനുസൃതം വാഹനമോടിച്ചവര്‍ത്ത് സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ട്രാഫിക് പൊലീസ്. ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റും കൊടുവള്ളി ജോയന്റ് ആര്‍.ടി.ഓഫീസും താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സും ചേര്‍ന്നാണ് താമരശ്ശേരിയില്‍ വ്യത്യസ്തമായ ബോധവത്ക്കരണം നടത്തിയത്. നിയമാനുസൃതം നിരത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്‍കിയ ട്രാഫിക് പൊലീസ് നിയമം ലംഘിച്ചവര്‍ക്ക് കടുത്ത താക്കീതും നല്‍കിയാണ് തിരിച്ചയച്ചത്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) സി.വി.എം ഷരീഫാണ് താമരശ്ശേരിയില്‍ പുതിയ ബോധവത്ക്കരണം ഉദ്ഘാടനം ചെയ്തത്. […]

വിവാഹ വാഗ്ദാനം 13കാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത് വീട്ടിലും പാറമടയിലും വച്ച്

സ്വന്തം ലേഖകൻ കൊല്ലം: ചടയമംഗലത്ത് പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ആയൂർ ഇളമാട് സ്വദേശി ഷഹിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചടയമംഗലം സ്വദേശിനിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടർന്ന് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനൽകിയായണ് പീഡിപ്പിച്ചത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ദിവസം കുട്ടിയുടെ വീടിന് സമീപത്തെ പാറമടയിൽ വെച്ചും പീഡനത്തിനിരയാക്കി. ഇതിനിടെ പെൺകുട്ടിയുടെ സ്വർണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങൾക്ക് […]

വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയവരുടെ കാറിന്റെ ചില്ല് തകർത്ത് ഒന്നരലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു ; മോഷണം പോയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ പാലക്കാട്: വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയവരുടെ കാറിന്റെ വിൻഡോ ഗ്ലാസ് തകർത്ത് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. ഒറ്റപ്പാലം എസ്,ആർ.കെ നഗർ മാറാമ്പിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.സി ആന്റണിയുടെ കാറിൽ നിന്നാണ് പണവും ഫോണും മോഷണം പോയത്. മകളുടെ വിവാഹത്തിനായി വസ്ത്രം എടുക്കാനെത്തിയതായിരുന്നു ആന്റണിയും കുടുംബവും. നഗരത്തിലെ സ്വകാര്യ വസ്ത്രശാലയ്ക്കു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലു തകർത്താണ് പണവും ഫോണും തിരിച്ചറിയൽ രേഖകളും അടക്കം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രശാലയ്ക്ക് […]

കഴിഞ്ഞ വർഷം പാമ്പ് കടിയേറ്റത് 239 പേർക്ക് ; സർക്കാരിന്റെ സർപ്പ ആപ് ഡൗൺലോഡ് ചെയ്യൂ ; പാമ്പിനെ പൊക്കാൻ ആൾ സ്പോട്ടിലെത്തും ; ഓർക്കുക, തണുപ്പ്കാലം പാമ്പ്കാലം കൂടിയാണ്

സ്വന്തം ലേഖകൻ കോട്ടയം: മലയോര, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് പാമ്പിനെ പിടിച്ചു എന്ന വാർത്ത പാഞ്ഞമില്ലാതെ വരുന്നുണ്ട്. രാവിലത്തെ കഠിനമായ വെയിലും രാത്രികാലത്തെ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയും കാരണം പാമ്പുകൾ കൂടുതൽ സമയവും മാളത്തിന് പുറത്താണ്. ശീതരക്തമുള്ള പാമ്പുകള്‍ കഠിനമായ ചൂടില്‍ ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാനാണ് പുറത്ത് ഇറങ്ങുന്നത്. ചവിട്ടിയാൽ ആഞ്ഞുകൊത്തും. കടിക്കുന്നതിന്റെ ശക്തിക്കനുസരിച്ച്‌ പരമാവധി വിഷം കടിയേല്‍ക്കുന്ന ആളുടെ ശരീരത്തിലെത്തും. പുതുമഴ പെയ്യുന്നതോടെ കൂട്ടത്തോടെ പുറത്തിറങ്ങും. ഈ സമയത്ത് അതീവ ജാഗ്രത വേണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. പ്രളയത്തിന് ശേഷം വനമേഖലയില്‍ […]

ട്രാൻസ്‌ജെൻഡർ യുവതി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ : മാറ്റത്തിനായി കൊതിച്ച് സ്ഥാനാർത്ഥിയായി,കുടുംബശ്രീയിലെ സജീവ സാന്നിധ്യം ; കണ്ണൂർ മണ്ഡലത്തിലെ ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഒരാളായ സ്‌നേഹയുടെ ആത്മഹത്യയുടെ കാരണം തേടി പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: ട്രാൻസ്‌ജെൻഡർ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തോട്ടട സമാജ്‌വാദി കോളനി സ്വദേശിയായ സ്‌നേഹയെയാണ് ബുധനാഴ്ച രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌നേഹയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമൂഹത്തിന്റെ മാറ്റത്തിനായി കൊതിച്ച് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്‌നേഹ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2019ലായിരുന്നു സ്‌നേഹ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായത്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്‌നേഹയുടെ പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണം തേടുകയാണ് പൊലീസും ഒപ്പം നാട്ടുകാരും. കോർപ്പറേഷനിലെ 36-ാം ഡിവിഷനായ കിഴുന്നയിൽനിന്നുമാണ് സ്‌നേഹ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി […]

കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ ഒരാളും, ഒരാൾ ബെഡ്ഡിലേക്ക് തള്ളി വീഴ്ത്തി പുതപ്പുകൊണ്ട് മൂടി കൈയ്യിൽ പിടിച്ചു നിന്നു ; വനിതാ ഡോക്ടറെ ആക്രമിച്ച് തട്ടിയെടുത്തത് 70 പവനും ഒരുലക്ഷത്തോളം രൂപയും : കവർച്ച നടന്ന് രണ്ട് വർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ അങ്കമാലി: രണ്ട് വർഷം മുൻപ് വനിതാ ഡോക്ടറെ കെട്ടിയിട്ട് 70 പവൻ സ്വർണ്ണവും ഒരു ലക്ഷത്തോളം രൂപയും മോഷ്ടിച്ച് രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കേസിൽ മധുര സ്വദേശിയാ സൗന്ദർരാജി(59)നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടാമനായുള്ള പൊലീസ് ഊർജ്ജിതമാക്കി. 2019 ഫെബ്രുവരി 16നാണ് അത്താണിയിൽ മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിൽ രണ്ടംഗ സംഘം കവർച്ച നടത്തിയത്. കവർച്ചനടത്തിയവരിൽ പ്രധാനിയാണ് സൗന്ദർരാജ്. ഇയാളെ ഏതാനും ദിവസം മുൻപ് തെളിവെടുപ്പിനായി ഡോക്ടറുടെ വീട്ടിൽ എത്തിച്ചിരുന്നു. കാലിലെ കൊലുസും കൈയിൽക്കിടന്ന രണ്ട് […]

പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും രാജ്യത്ത് കേരളം ഒന്നാമത് ; 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ കേരളത്തിൽ മാത്രം 16 മരണങ്ങൾ : കേരളത്തെ ആശങ്കയോടെ ഉറ്റുനോക്കി രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറഞ്ഞ് വരികെയാണ്. എന്നാൽ ഈ കണക്കുകളുമായി നോക്കുമ്പോൾ കേരളത്തിൽ ആശങ്ക ഉയരുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഉയരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ഒപ്പം പ്രതിദിന കേസുകൾക്കും കോവിഡ് മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമതായി നിൽക്കുന്നത്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തിൽ മാത്രം 16 പേരാണ് കോവിഡ് മൂലം മരിച്ചത്. […]

ഇന്ധനവില ഇനിയും കൂട്ടണം ; വിവാദ പ്രസ്ഥാവനയും വിചിത്ര വാദവുമായി മുൻ ഡിജിപി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ  ​തിരു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇനിയും കൂട്ടണമെന്ന് മു​ന്‍ ഡി​ജി​പി​യും ബി​ജെ​പി അം​ഗ​വു​മാ​യ ജേ​ക്ക​ബ് തോ​മ​സ്. ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​ത് വ​ഴി അ​തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കണ്ടെത്തൽ. പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധിക്കുന്നത് നല്ലതാണെന്നെ പരിസ്ഥിതി വാദിയായ ഞാൻ പറയൂ എന്നും ജേക്കബ് തോമസ് പറയുന്നു. ഇ​ന്ധ​ന​വി​ല കൂ​ട്ടി​യാ​ല്‍ അ​തി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​കും. ടെ​സ്‌​ല പോ​ല​ത്തെ കാ​റ് ക​മ്പനി​ക​ള്‍ വ​ലി​യ രീ​തി​യി​ലു​ള്ള സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. അ​തോ​ടെ ഇ​ല​ക്‌ട്രി​ക് കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ വ​രു​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി ദിനംപ്രതി വർധിക്കുന്ന […]

കേരളം വിഷുവിന് മുൻപ് പോളിംഗ് ബൂത്തിലേക്ക് ; 18 ദിവസത്തിനകം പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വിഷുവിന് മുൻപായി നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ പതിനഞ്ചിന് മുൻപായി തിരഞ്ഞെടുപ്പ് നടത്തി മേയ് പകുതിയോടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടത്താവുന്ന തരത്തിലുള്ള ക്രിമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ പ്രാരംഭ നടപടികളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നുവെന്ന് കമ്മീഷണർ വൃത്തങ്ങൾ വ്യക്തമാക്കി. ക്രമീകരണങ്ങളുടേയും മുന്നൊരുക്കങ്ങളുടേയും ഭാഗമായി കമ്മീഷൻ അംഗങ്ങൾ കേരളം അടക്കമുളള സംസ്ഥാനങ്ങൾ സന്ദർശിക്കും.ഇതിനുശേഷം ശനിയാഴ്ചയാകും മുഖ്യതിരഞ്ഞെടുപ്പ് […]