വിവാഹ വാഗ്ദാനം 13കാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത് വീട്ടിലും പാറമടയിലും വച്ച്

വിവാഹ വാഗ്ദാനം 13കാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത് വീട്ടിലും പാറമടയിലും വച്ച്

സ്വന്തം ലേഖകൻ

കൊല്ലം: ചടയമംഗലത്ത് പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ആയൂർ ഇളമാട് സ്വദേശി ഷഹിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചടയമംഗലം സ്വദേശിനിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടർന്ന് പ്രണയമാണെന്നും വിവാഹം കഴിക്കാമെന്നും ഉറപ്പുനൽകിയായണ് പീഡിപ്പിച്ചത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മറ്റൊരു ദിവസം കുട്ടിയുടെ വീടിന് സമീപത്തെ പാറമടയിൽ വെച്ചും പീഡനത്തിനിരയാക്കി. ഇതിനിടെ പെൺകുട്ടിയുടെ സ്വർണമാലയും പ്രതി കൈക്കലാക്കിയിരുന്നു.

ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ മാല കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറംലോകമറിയുന്നത്.

തുടർന്ന് മാതാപിതാക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.