പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും രാജ്യത്ത് കേരളം ഒന്നാമത് ; 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ കേരളത്തിൽ മാത്രം 16 മരണങ്ങൾ : കേരളത്തെ ആശങ്കയോടെ ഉറ്റുനോക്കി രാജ്യം

പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും രാജ്യത്ത് കേരളം ഒന്നാമത് ; 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ കേരളത്തിൽ മാത്രം 16 മരണങ്ങൾ : കേരളത്തെ ആശങ്കയോടെ ഉറ്റുനോക്കി രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറഞ്ഞ് വരികെയാണ്. എന്നാൽ ഈ കണക്കുകളുമായി നോക്കുമ്പോൾ കേരളത്തിൽ ആശങ്ക ഉയരുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഉയരുന്നു.

ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ഒപ്പം പ്രതിദിന കേസുകൾക്കും കോവിഡ് മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമതായി നിൽക്കുന്നത്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തിൽ മാത്രം 16 പേരാണ് കോവിഡ് മൂലം മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് രാജ്യം ഏറെ ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ പറ്റി പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിൽ എത്തും.

തുടക്കത്തിൽ കോവിഡിനെ പിടിച്ചു കെട്ടിയ സംസ്ഥാനമായിരുന്നു കേരളം. എന്നാൽ വാക്‌സിനെത്തിയ സമയത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയിൽ 35 മരണവും കേരളത്തിൽ 19 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കൂടുതലാണ്.