രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലിയുമായി വീക്ഷണം: ആരോപണവുമായി ഐ ഗ്രൂപ്പ്; ജാഥ തുടങ്ങിയ ദിവസം തന്നെ മറ നീക്കിയത് ഗ്രൂപ്പ് പോര്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയ കോൺഗ്രസിൽ പൊട്ടിത്തെറി. സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയാണ് ഗ്രൂപ്പിസത്തിന് വിത്ത് പാകുന്നത്. എ. ഗ്രൂപ്പ് നേതാവ് പി.ടി തോമസ് ആണ് വീക്ഷണത്തിൻ്റെ മാനേജിംങ്ങ് ഡയറക്ടർ എന്നതും വിവാദത്തിൻ്റെ വീര്യം കൂട്ടി. ജാഥയുടെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച്‌ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്‌ക്ക് പകരം ആദരാഞ്ജലികളെന്ന് ഒന്നിലധികം തവണ അടിച്ച്‌ ചേര്‍ത്തിരിക്കുന്നത്. […]

വിവാദ കാർഷിക നിയമം പിൻവലിക്കണം : വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി

സ്വന്തം ലേഖകൻ ആർപ്പൂക്കര: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷികനിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി ആവശ്യപ്പെട്ടു. അന്നം തരുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ കർഷകരുമായി കൂടിയാലോചിച്ച് ആവശ്യമായ നിയമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തു പാസാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പള്ളിയങ്കണത്തിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ വികാരി ഫാ. മാത്യു താന്നിയത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫാ. ലിജു ശൗരിയാംകുഴി, കൈക്കാരന്മാരായ സൈജു തൈപ്പറമ്പിൽ, ക്രിസ്‌പിൻ മാമ്പറ, സി.ജെ കുര്യൻ ചാമക്കാല, എ.കെ.സി.സി ഫൊറോന ജനറൽ സെക്രട്ടറി കുഞ്ഞ് കളപ്പുര, ടോമി കൈതപ്പാടം, […]

ടി.ബി റോഡിലെ പാർക്കിംങ് മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ: ഒരാഴ്ചയായി പാർക്ക് ചെയ്ത സ്‌കൂട്ടറിന് നമ്പർ പ്ലേറ്റുമില്ല: മോഷ്ടിക്കപ്പെട്ട സ്‌കൂട്ടറെന്നു സംശയം

തേർഡ് ഐ ബ്യൂറോ കോട്ടയം: ടി.ബി റോഡിലെ പാർക്കിംങ് മൈതാനത്ത് ഒരാഴ്ചയായി അനധികൃതമായി പാർക്ക് ചെയ്ത സ്‌കൂട്ടർ. ഉടമസ്ഥൻ ഉപേക്ഷിച്ചു പോയ സ്‌കൂട്ടറിനു നമ്പർ പ്ലേറ്റുമില്ല. കഴിഞ്ഞ ആഴ്ച തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ കോട്ടയം മാർക്കറ്റിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാന രീതിയിൽ മാർക്കറ്റിനുള്ളിലെ പാർക്കിംങ് മൈതാനത്ത് സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ഇവിടെ സ്‌കൂട്ടർ കാണപ്പെട്ടത്. ഇതുവരെയും സ്‌കൂട്ടർ എടുക്കാൻ ഉടമ എത്തിയിട്ടില്ല. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ വാഹനത്തിന്റെ ഉടമ ആരാണ് എന്നു കണ്ടെത്താനും […]

നാളെ മുതൽ തീയേറ്റുകളിൽ നൂറുശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി ; ഹാളിന് പുറത്ത് കാണികൾ ആറ് അടി അകലം പാലിക്കണം : പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തീയേറ്റുകളിൽ ഫെബ്രുവരി ഒന്നു മുതൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നൽകി. സിനിമ തിയേറ്ററുകളുടെ പ്രവർത്തനത്തിനുള്ള പുതിയ മാർഗനിർദേശത്തിലാണ് വാർത്താ വിതരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ തിയറ്റർ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ കാണികൾക്ക് ക്യൂ നിൽക്കാനുള്ള സ്ഥലങ്ങൾ ശാരീരിക അകലം പാലിക്കാവുന്ന തരത്തിൽ രേഖപ്പെടുത്തിയിരിക്കണം. മാസ്‌ക് നിർബന്ധം തിയറ്റർ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസർ ലഭ്യമാക്കണം. തിയറ്റർ ഹാളിനു പുറത്ത് കാണികൾ ശാരീരിക അകലം പാലിക്കണം […]

സഞ്ചി കീറി ഉള്ളിലിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ എടുത്തു ; വാർധക്യ പെൻഷനിൽ നിന്നും മിച്ചംപിടിച്ച കാശാണ് : പൊലീസിനും നാട്ടുകാർക്കും മുന്നിൽ വാവിട്ട് കരഞ്ഞ് വൃദ്ധ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ‘വാർധക്യ പെൻഷനിന്നു മിച്ചംപിടിച്ച കാശാണ്…എനിക്കത് കണ്ടുപിടിച്ചു തരണേ..’ സഞ്ചിയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതിൽ വാവിട്ട് കരഞ്ഞ് 80കാരി. പൂജപ്പുര കൈലാസ് നഗർ സ്വദേശിയായ കൃഷ്ണമ്മയുടെ പണമാണ് ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്. പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് കൃഷ്ണമ്മ സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. പാളയത്ത് ബസിൽ വന്നിറങ്ങുന്ന ഇവരുടെ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. വായ്പ അടയ്ക്കുന്നതിനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതായി കണ്ടത്. ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ കവർന്നതാണ്. താൻ […]

എക്‌സിക്യൂട്ടീവ് വേഷത്തിലെത്തി മഴക്കോട്ടും ധരിച്ച്‌ നഗരത്തിലെ തിരക്കുകൾക്കിടയിൽ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കും ; ശേഷം തിരിഞ്ഞ് നിന്ന് തംപ്‌സ്അപ് നൽകും ;സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: നഗരത്തിൽ തിരക്കുകൾക്കിടയിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു കടന്നുകളയുന്ന ഫിസിയോ തെറാപ്പിസ്റ്റ് ട്രെയിനി പൊലീസ് പിടിയിൽ. സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഏനാമാക്കൽ കാര്യാട്ട് വീട്ടിൽ അവിനാശ് (24)നെയാണ് പൊലീസ് പിടികൂടിയത്. അധ്യാപികയെ റോഡിൽ അപമാനിച്ച കേസിലാണ് അറസ്റ്റ്.രണ്ടാഴ്ച്ച മുൻപ് തൃശൂർ കോട്ടപ്പുറത്തു വെച്ചാണ് സംഭവം. കുട്ടികളോടൊപ്പം നടന്നു പോവുകയായിരുന്ന അധ്യാപികയെ ഇയാൾ ബൈക്കിലെത്തി അപമാനിക്കുകയായിരുന്നു. അധ്യാപികയുടെ പരാതിയിൽ നിരവധി സി.സി.ടി.വി ദൃശ്യങ്ങളക്കം പരിശോധിച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാൾ സ്ഥിരം സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് വേഷധാരിയായും […]

ഐഡിയ സ്റ്റാർ സിംഗർ ഫെയിം സോമദാസ് ചാത്തന്നൂർ അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയ്ക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ കൊല്ലം: ചലച്ചിത്ര പിന്നണി ഗായണ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ സംഗീതലോകത്ത് എത്തിയ സോമദാസ് നിരവധി സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായിരുന്നു. അടുത്തിടെ ഒരു റിയാലിറ്റി ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. കോവിഡ് ബാധിതനായിരുന്ന സോമദാസ് കോവിഡാനന്തര ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ, ബിഗ്‌ബോസ് തുടങ്ങിയ റിയലിറ്റി ഷോകളിൽ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി സംഗീത സദസുകളിൽ പാടിയിട്ടുണ്ട്‌

മികവിന്റെ കേന്ദ്രമായി എരുമേലി പൊലീസ് സ്റ്റേഷൻ: എരുമേലി സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം; അടിസ്ഥാന സൗകര്യങ്ങളിലും ജനകീയതയിലും മാതൃകയായി ഒരു പൊലീസ് സ്‌റ്റേഷൻ; ജില്ലയിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷൻ

സ്വന്തം ലേഖകൻ കോട്ടയം: മികവിന്റെ കേന്ദ്രമായി എരുമേലി പൊലീസ് സ്റ്റേഷൻ. അടിസ്ഥാന സൗകര്യങ്ങളുടെ അടക്കം കാര്യത്തിൽ മാതൃക കാട്ടിയ പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം. ജില്ലയിൽ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പൊലീസ് സ്റ്റേഷനാണ് എരുമേലി. കേസന്വേഷണങ്ങളിലെ മികവ്, പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, സ്റ്റേഷനുള്ളിലെയും പരിസരങ്ങളിലെയും ശുചിത്വം, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യത, ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ പ്രവർത്തനം, കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഷൻ പരിധിയിൽ ദുരിതമനുഭവിച്ചവർക്ക് ചെയ്ത മികച്ച സേവനങ്ങൾ, മുതലായവ മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. […]

മലയാള നാട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിച്ച് സണ്ണി ലിയോൺ: സണ്ണി നീന്തിത്തുടിച്ചത് പൂവാറിലെ റിസോർട്ടിൽ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: കേരളത്തിൽ ഷൂട്ടിംങ് സംബന്ധമായ ആവശ്യങ്ങൾക്കായി എത്തിയ സണ്ണി ലിയോണിന്റെ ചൂടൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സണ്ണി ലിയോൺ നീന്തൽ കുളത്തിൽ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോൺ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയ സണ്ണിയും കുടുംബവും പൂവാറിലെ റിസോർട്ടിലാണ് ക്വാറന്റെൻ കാലം ചെലവിടുന്നത്.. റിസോർട്ടിൽ ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന ചിത്രം താരം നേരത്തെ ആരാധകരുമായി പങ്കു വച്ചിരുന്നു.. ഇപ്പോഴിതാ റിസോർട്ടിലെ പൂളിൽ […]

രോഗിയുടെ കൂട്ടിരിപ്പുകാരിയുമായി സല്ലപിക്കാൻ പേ വാർഡ് മുറി: യുവതിയെ പേ വാർഡിലെ മുറിയിൽ അനധികൃതമായി താമസിപ്പിച്ചത് ജില്ലയിലെ രാഷ്ട്രീയ നേതാവിന്റെ ബന്ധുവെന്ന വ്യാജേനെ: കോട്ടയം മെഡിക്കൽ കോളേജിലെ വിവാദ സെക്യൂരിറ്റി ജീവനക്കാരനു സസ്‌പെൻഷൻ; യുവതിയുമായി രഹസ്യ ബന്ധം സ്ഥാപിച്ചത് ആശുപത്രിയിൽ വച്ച്: സസ്‌പെൻഷനിലായത് ആർപ്പൂക്കര സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയ്‌ക്കൊപ്പം കൂട്ടിരിപ്പിന് എത്തിയ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും, ഇവരുമായി സല്ലപിക്കാൻ പേ വാർഡിൽ മുറി വാടകയ്ക്കു നൽകുകയും ചെയ്ത കേസിൽ വിവാദ സെക്യൂരിറ്റി ജീവനക്കാരന് സസ്പെൻഷൻ. മുൻപും സ്ത്രീ വിഷയത്തിൽ കുടുങ്ങിയ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനും ആർപ്പൂക്കര സ്വദേശിയുമായ ഉണ്ണി മാധവനെയാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ സസ്‌പെന്റ് ചെയ്തത്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് യുവതിയെ പേ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്. മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെയാണ് വളച്ചെടുത്ത […]