
തേർഡ് ഐ ബ്യൂറോ
കോട്ടയം: ടി.ബി റോഡിലെ പാർക്കിംങ് മൈതാനത്ത് ഒരാഴ്ചയായി അനധികൃതമായി പാർക്ക് ചെയ്ത സ്‌കൂട്ടർ. ഉടമസ്ഥൻ ഉപേക്ഷിച്ചു പോയ സ്‌കൂട്ടറിനു നമ്പർ പ്ലേറ്റുമില്ല.

കഴിഞ്ഞ ആഴ്ച തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ കോട്ടയം മാർക്കറ്റിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാന രീതിയിൽ മാർക്കറ്റിനുള്ളിലെ പാർക്കിംങ് മൈതാനത്ത് സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുൻപാണ് ഇവിടെ സ്‌കൂട്ടർ കാണപ്പെട്ടത്. ഇതുവരെയും സ്‌കൂട്ടർ എടുക്കാൻ ഉടമ എത്തിയിട്ടില്ല. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ വാഹനത്തിന്റെ ഉടമ ആരാണ് എന്നു കണ്ടെത്താനും സാധിച്ചിട്ടില്ല.







