രോഗിയുടെ കൂട്ടിരിപ്പുകാരിയുമായി സല്ലപിക്കാൻ പേ വാർഡ് മുറി: യുവതിയെ പേ വാർഡിലെ മുറിയിൽ അനധികൃതമായി താമസിപ്പിച്ചത് ജില്ലയിലെ രാഷ്ട്രീയ നേതാവിന്റെ ബന്ധുവെന്ന വ്യാജേനെ: കോട്ടയം മെഡിക്കൽ കോളേജിലെ വിവാദ സെക്യൂരിറ്റി ജീവനക്കാരനു സസ്‌പെൻഷൻ; യുവതിയുമായി രഹസ്യ ബന്ധം സ്ഥാപിച്ചത് ആശുപത്രിയിൽ വച്ച്: സസ്‌പെൻഷനിലായത് ആർപ്പൂക്കര സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ

രോഗിയുടെ കൂട്ടിരിപ്പുകാരിയുമായി സല്ലപിക്കാൻ പേ വാർഡ് മുറി: യുവതിയെ പേ വാർഡിലെ മുറിയിൽ അനധികൃതമായി താമസിപ്പിച്ചത് ജില്ലയിലെ രാഷ്ട്രീയ നേതാവിന്റെ ബന്ധുവെന്ന വ്യാജേനെ: കോട്ടയം മെഡിക്കൽ കോളേജിലെ വിവാദ സെക്യൂരിറ്റി ജീവനക്കാരനു സസ്‌പെൻഷൻ; യുവതിയുമായി രഹസ്യ ബന്ധം സ്ഥാപിച്ചത് ആശുപത്രിയിൽ വച്ച്: സസ്‌പെൻഷനിലായത് ആർപ്പൂക്കര സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയ്‌ക്കൊപ്പം കൂട്ടിരിപ്പിന് എത്തിയ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും, ഇവരുമായി സല്ലപിക്കാൻ പേ വാർഡിൽ മുറി വാടകയ്ക്കു നൽകുകയും ചെയ്ത കേസിൽ വിവാദ സെക്യൂരിറ്റി ജീവനക്കാരന് സസ്പെൻഷൻ. മുൻപും സ്ത്രീ വിഷയത്തിൽ കുടുങ്ങിയ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനും ആർപ്പൂക്കര സ്വദേശിയുമായ ഉണ്ണി മാധവനെയാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ സസ്‌പെന്റ് ചെയ്തത്.

ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് യുവതിയെ പേ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്. മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെയാണ് വളച്ചെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ കാർഡിയോളജി വിഭാഗത്തിലെ പേ വാർഡിൽ ഒളിപ്പിച്ചത്. സംഭവത്തിൽ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനെ  സസ്‌പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർപ്പുക്കര ഇല്ലിചുവട് കാട്ടുപാറ സ്വദേശിയായ ഉണ്ണിമാധവൻ മുൻപും മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. പതിമൂന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ കുട്ടിരിപ്പ് കാരിയുമായി സല്ലപിക്കുന്നതിനായാണ് ഇയാൾ കാർഡിയോളജി ബ്ലോക്കിലെ പേ വാർഡ് തിരഞ്ഞെടുത്തത്.
ഈ യുവതിയുടെ ബന്ധു കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്ന വ്യാജേന പേവാർഡ് സംഘടിപ്പിച്ചു താമസിപ്പിക്കുകയായിിരുന്നുരുന്നു..

പേ വാർഡിൽ താമസിക്കുന്ന ഇവരുടെ സ്റ്റേ പാസ് മറ്റൊരു സുരക്ഷാ ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇതോടെയാണ് ഇവർ കൂട്ടിരിക്കാനെത്തിയ രോഗി പതിമൂന്നാം വാർഡിലാണ് രോഗികിടക്കുന്നതെന്ന് മനസ്സിലായത്. മറ്റൊരു വാർഡിലെ രോഗി കാർഡിയോളജി പേ വാർഡിൽ താമസിക്കുന്നതെന്ത് എന്ന് അന്വേഷിച്ചപ്പോൾ, ജില്ലയിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവിന്റെ ബന്ധുവാണെന്ന വിശദീകരണവുമായി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ണി മാധവൻ എത്തി.

നേതാവിന്റെ ബന്ധുവായതിനാൽ കൂട്ടിരിപ്പ്കാരിക്ക് പരിഗണന നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇയാളുടെ വിശദീകരണത്തിൽ തൃപ്തനായ സെക്യൂരിറ്റി അധികൃതർ ആദ്യ ഘട്ടത്തിൽ നടപടിയെടുത്തില്ല. ഇതിനിടെയാണ്, കഴിഞ്ഞ ദിവസം പുലർച്ചെ വിഷയത്തിൽ സസ്പെൻഷനിലായ സുരക്ഷാ ജീവനക്കാരൻ കാർഡിയോളജി പേ വാർഡിൽ നിന്നും ഇറങ്ങി വരുന്നത് മറ്റു ജീവനക്കാർ ശ്രദ്ധിച്ചത്. തുടർന്നു, ഇയാളെ ഇവർ നിരീക്ഷിക്കാൻ തുടങ്ങി.

തുടർന്നു, ഇയാൾ ഡ്യൂട്ടിയ്ക്കിടയിലും ഇതേ പേവാർഡിലേയ്ക്കു കടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട്, പേവാർഡിൽ കിടക്കുന്ന രോഗിയെ കേന്ദ്രീകരിച്ചായി അന്വേഷണം. അന്വേഷണത്തിൽ, രാഷ്ടീയ നേതാവിന്റെ ബന്ധുവല്ലെന്ന് ബോദ്ധ്യപ്പെട്ടു. പിന്നീട് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പേ വാർഡ് സംഘടിപ്പിച്ചതിനും, രോഗിയുടെ കൂട്ടിരിപ്പ് കാരിയുമായി പേ വാർഡിൽ കഴിഞ്ഞ തിന്റേയും പേരിൽ സുരക്ഷാ ജീവനക്കാരനെ അന്വേഷണ വിധേയമായി അധികൃതർ സസ്‌പെപെന്റ് ചെയ്തു.

ഒരു മാസം മുൻപ് വിദ്യാർത്ഥികൾക്ക് നൽകിയ മിഠായിക്കൊപ്പം, ഒരു വിദ്യാർത്ഥിനിക്ക്  ഇയാളുടെ ഫോൺ നമ്പർകുടി നൽകിയ സംഭവത്തിൽ, വിദ്യാർത്ഥികൾ കൂട്ടമായെത്തി ഇയാളെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ വർഷം  ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനിയായ സെക്യൂരിറ്റി ജീവനക്കാരി, ഡ്യൂട്ടിക്കിടെ തല ചുറ്റി വീണതറിഞ്ഞ്, വീട്ടിലായിരുന്ന ഇയാൾ ഓടിയെത്തി ജീവനക്കാരിയെ ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത് വലിയ വിവാദമായിരുന്നു. കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജാണ് കോട്ടയത്തേത്.  ഡോക്ടർമാരും നഴ്സുമാരുമടക്കം എല്ലാ വിഭാഗം ജീവനക്കാരും രോഗികളോടും കൂട്ടിരിപ്പുകാരോടും വളരെ മാന്യമായും സൗഹാർദ്ദപരമായും പെരുമാറുന്നയിടത്താണ് ഇത്തരത്തിലൊരു പുഴുക്കുത്ത് സ്ഥിരം പ്രശ്നക്കാരനാകുന്നത്.

ഇയാളുടെ പേരിൽ ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉള്ളതിനാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.