സെക്കൻഡ് ഷോ ഇല്ല: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധി; മമ്മൂട്ടിയുടെ ചിത്രം പ്രീസ്റ്റിന്റെ റിലീസ് വൈകും

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ കൊവിഡിനു ശേഷം വീണ്ടും പ്രതിസന്ധിക്കാലം. തീയറ്ററുകൾ തുറക്കുകയും, ആളുകൾ തീയറ്ററിലേയ്ക്കു എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും പ്രതിസന്ധി ഉടലെടുക്കുന്നു. തീയറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാനാവില്ലെന്ന നിലപാടാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതേ തുടർന്നു, മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം ‘ദ പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചു. സെക്കൻഡ് ഷോ നടത്താനുള്ള അനുമതി ലഭിക്കാതെ വലിയ ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമകൾ റിലീസ് ചെയ്യേണ്ട എന്ന നിർമ്മാതാക്കളുടെ […]

നേമത്തെച്ചൊല്ലി രാഷ്ട്രീയ പോര് തുടങ്ങി: നേമത്ത് കുമ്മനത്തെ നേരിടാനെത്തുന്ന നേതാവാര്; രാഷ്ട്രീയ പോര് തുടങ്ങി വച്ച് പാർട്ടികൾ

തേർഡ് ഐ പൊളിറ്റിക്‌സ് തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ അസ്ഥിത്വം തെളിയിച്ച് ബി.ജെ.പി ആദ്യ സീറ്റ് വിജയിച്ച നേമം സീറ്റിനെച്ചൊല്ലി രാഷ്ട്രീയ പോര് ആരംഭിച്ചു. ഉമ്മൻചാണ്ടിയെ നേമത്ത് ഇറക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസാണ് ആദ്യ വെടി പൊട്ടിച്ചത്. ഈ വാദത്തെ തള്ളി ഉമ്മൻചാണ്ടി തന്നെ രംഗത്ത് എത്തിയെങ്കിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പുതിയ വെടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിയല്ല, രാഹുൽ ഗാന്ധി എത്തിയാലും നേമത്ത് ബി.ജെ.പി തന്നെ വിജയിക്കുമെന്നാണ് കെ.സുരേന്ദ്രന്റെ വെല്ലുവിളി. പുതുപ്പള്ളി മണ്ഡലം മാറി ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി […]

അവാർഡ് ദാന വിവാദം: മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി സംസ്ഥാന പുരസ്‌കാര ജേതാവ് കനി കുസൃതി; അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം ബാധിച്ചാൽ അത് തിരുത്താനാവാത്ത തെറ്റായി മാറും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: അവാർഡ് ദാന ചടങ്ങിലെ വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കു പിൻതുണയുമായി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി. മേശപ്പുറത്ത് മുഖ്യമന്ത്രി അവാർഡ് ഫലകം വച്ചു നൽകിയതിൽ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഇതിനിടെയാണ് കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള നടി കനി ഇപ്പോൾ മുഖ്യമന്ത്രിയെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പുരസ്‌ക്കാരം മേശപ്പുറത്തു വച്ചതിൽ തെറ്റില്ലെന്നു മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി വ്യക്തമാക്കി. അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും അപമാനിക്കുകയായിരുന്നു എന്ന വിമർശനത്തോടു […]

കോട്ടയം ജില്ലയില്‍ 487 പേര്‍ക്ക് കോവിഡ് ; 484 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 208 സ്ത്രീകളും 52 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1415 പേര്‍ രോഗമുക്തരായി. 6033 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67052 പേര്‍ കോവിഡ് ബാധിതരായി. 59950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16874 […]

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ് ; യു. കെയിൽ നിന്നും വന്ന ഒരാൾക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ […]

നാലുവർഷത്തിനുള്ളിൽ കോന്നിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി: മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ കോന്നി: നാലുവർഷത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണൻകുട്ടി. മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 143 കോടിരൂപ മുതൽ മുടക്കിൽ ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയിൽ നടക്കുകയാണ്. മൈലപ്ര-മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നൽകുന്നതിന് യോഗം ഈ മാസം 28ന് ചേരും. പ്രമാടം, കലഞ്ഞൂർ-ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡിപിആർ തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 13.98 കോടി […]

ടെന്റില്‍ താമസിച്ച യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ മേപ്പാടി: സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസ്. രാവിലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് മുന്‍കൂട്ടി കണ്ട റിസോര്‍ട്ട് ഉടമകള്‍ ജാമ്യം തേടി നേരത്തെ തന്നെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവും മുന്‍പാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.    

എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കും; പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാര്‍; എഐസിസി വക്താവ് ഷമാ മുഹമ്മദ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ടെന്നും പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. പിണറായി വിജയന്‍ ഇത്തവണയും ധര്‍മടത്ത് തന്നെയാണ് മത്സരിക്കുന്നത്. ധര്‍മടത്ത് 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ല്‍ പിണറായി വിജയന്‍ ജയിച്ചത്. കോണ്‍ഗ്രസിന്റെ മമ്പറം ദിവാകരനെയാണ് പിണറായി തോല്‍പിച്ചത്. ഈ സീറ്റിലേക്കാണ് ഷമാ മുഹമ്മദ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. ഷമാ മുഹമ്മദിന്റെ വാക്കുകള്‍; പാര്‍ട്ടി പറഞ്ഞാല്‍ […]

ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനം രാജി വച്ച് വി.എസ്. അച്യുതാനന്ദന്‍; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

സ്വന്തം ലേഖകന്‍ തിരുവന്തപുരം: സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവെച്ചു. നാലര വര്‍ഷം കാബിനെറ്റ് പദവിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 13 പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി വി എസ് സമര്‍പ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് വി എസ് അറിയിച്ചു. ചെയര്‍മാനെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് […]

യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദം; വിവരാവകാശ നിയമപ്രകാരം കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈന്തപ്പഴം ഇറക്കുമതിയില്‍ കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍കാര്‍. വിവരാവകാശ നിയമപ്രകാരമാണ് സര്‍ക്കാര്‍ വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ചോദിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം? വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോടോകോള്‍ ഹാന്‍ഡ്ബുക് അനുവദിക്കുന്ന പ്രകാരം എക്‌സെംപ്ഷന്‍ സെര്‍ടിഫികറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍? ആ എക്‌സെംപ്ഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്? തുടങ്ങിയ ആറ് ചോദ്യങ്ങളാണ് പ്രോട്ടോക്കോള്‍ വിഭാഗം […]